ഇടിപ്പിന്റെ തിരകൾ
ഇടിപ്പിന്റെ തിരകൾ
പൊക്കിൾ കൊടിയിൽ നിന്ന്
വേർപെടാതിപ്പോഴും
തൻ മടിത്തട്ടിൽ
കിടന്ന് നൃത്തമാടുന്നു ,
പന്തീരാണ്ടിനൊടുവിൽ കിട്ടിയ
നീലക്കുഞ്ഞുങ്ങളെ
പൊന്നുപോലെ ഓമനിക്കുന്നു .
സെക്കന്റു സൂചി
ചലിക്കുന്തോറും മലയമ്മയുടെ
നെഞ്ചിൽ ഇടിപ്പിന്റെ തിരകൾ
ഇരമ്പിക്കൊണ്ടിരിക്കുന്നു .
നീലക്കുറുഞ്ഞികൾ ഓരോന്നായി
മലയമ്മയുടെ കാലിലേക്ക്
ഉതിർന്നു വീഴാൻ തുടങ്ങി ,
ആ മാതാവ് കരയുന്നു ,
"അവർ ഇനി ഇങ്ങോട്ടില്ല".
-ബാസ്സിം
