കുത്തിയോരേ
കുത്തിയോരേ
കുത്തി കുത്തി നോവിച്ചോരേ,
കഠാരയിതാ!
യഥേഷ്ടം കൊന്ന് തിന്നാം-
ഇന്നിതാനിങ്ങൾക്കനുവാദമുണ്ട്-
അന്ന് കുത്തിയ പോൽ-
ആ സ്വരം പോൽ-
ആ ഈണം പോൽ-
ആ കൂട്ടത്തിൽ വെച്ച്;
നിങ്ങൾക്കെന്നെ-കുത്താനിന്നനുവാദമുണ്ട്
