കാടിന്റെ പുത്രി
കാടിന്റെ പുത്രി
കനൽകാറ്റിൽ ഉഴലുന്ന ഒരു ചെറു
കരിമിഴി വിഹഗം ചിറകു വിടർത്തി.
കണ്ണുതുറന്നു കാണാത്ത ലോകത്തെ
കാഴ്ച്ചകൾ കണ്ണുനിറയെ ഒപ്പിയെടുക്കാൻ
കാനന സൗന്ദര്യം നിറച്ചോരു കണ്മണി.
കാഴ്ചകൾക്ക് സൗന്ദര്യം നൽകുവാൻ
കാനന കുമാരൻ കൈപിടിച്ചവളെ,
കാൽചിലമ്പിന്റെ താളത്തിലവളുടെ
കിന്നാരം പറച്ചിലുകൾ കെട്ടില്ല ആരും.
കാടിനെ കാടക്കി തീർക്കുവാൻ
കാഴ്ച്ചയിൻ ലോകം തേജിച്ചവൾ
കിരാത മാനവർ ചുഴ്നെടുത്തൊരു
കാഴ്ച്ച തൻ ലോകം വീണ്ടും
കോട്ടും കുരവയുമായി വാതിൽ തുറന്നു.
കാട്ടുമക്കൾക്ക് കട്ടുമുത്തപ്പന്റെ
കനക സമ്മാനം ഈ പെൺകൊടി .
