STORYMIRROR

Murshida Parveen

Drama Romance

2  

Murshida Parveen

Drama Romance

ചതി

ചതി

1 min
220

ഒരു നാൾ ഞാനും പോവും

അന്ന് നിന്റെ പിൻവിളി കേൾക്കാതിരിക്കാൻ

കൊട്ടിയടയ്ക്കും ഞാൻ

എൻ മനവും കാതും.

വിടർത്തുവാൻ ആശിച്ച

മയിൽപ്പീലി പോൽ എൻ ഹൃത്തം

അവളിൽ ഞാൻ വിരിച്ചിടും.


എന്നധരത്താൽ മധുരാമൃതമാം

ചുടുചുംബനമവൾക്ക് ഞാൻ

അർപ്പിക്കും.

വിട്ടകലാൻ പോവുന്നൊരെന്നെ

നീ വീണ്ടും അവഹേളനത്തിൽ

വലിച്ചിഴക്കരുതേ.

അനുരാഗിയായ് നീ ചതിച്ചതറിയാതെ

നിൻ പാരിൽ ഞാൻ 

ഉഴറില്ല ഇനിയൊരിക്കലും.


എനിക്കായ് തുറന്ന ജാലകവാതിലുകൾ 

നിനക്കായ് അടച്ചു വെക്കുമവൾ...


Rate this content
Log in

More malayalam poem from Murshida Parveen

Similar malayalam poem from Drama