STORYMIRROR

Rahul Sankunni

Fantasy

4  

Rahul Sankunni

Fantasy

വന്നു

വന്നു

1 min
418

          


വരുന്നില്ലെ, ദൈവം പ്രത്യക്ഷപ്പെട്ടു, തെരുവിൽ നിൽപ്പുണ്ട്.


അറിഞ്ഞു.വരണമെന്നുണ്ട്, തിരക്കൊഴിയുന്നില്ല. പോയി വന്നു വിവരം പറഞ്ഞാൽ മതി.

........ ....... ....... .......

വേഗമെത്തിയല്ലൊ ! കണ്ടോ! എന്തൊക്കെ പറഞ്ഞു?


കണ്ടു. ചോദിച്ചതിനു മാത്രം പറഞ്ഞു.


കേൾക്കട്ടെ, കേൾക്കട്ടെ. രൂപിയോ, അരൂപിയോ?


അരൂപി


ങേ! 


നല്ല തിരക്കായിരുന്നു. നിറയെ പോലീസ്.


 എന്തൊക്കെയാ ആളുകളു ചോദിച്ചത്? എന്തൊക്കെയാ ദൈവം പറഞ്ഞത്?


ഒന്നും കേൾക്കാൻ കഴിഞ്ഞില്ല. എല്ലാരും ചോദിക്കുവാരുന്നു. ഞാനും ചോദിച്ചു.


എന്ത്?


അതു പറയില്ല. 


എന്തു മറുപടി പറഞ്ഞു? 


നിനക്കറിയില്ലേ എന്നു തിരിച്ചു ചോദിച്ചു.

  

പോയോ?


പോയി. ഇനിയും വരുമെന്നു പറഞ്ഞു.


എന്ന്? അടുത്ത വരവിൽ എനിക്കും കാണണം.


അതു പറഞ്ഞില്ല. രണ്ടായിരത്തിന്റെ കണക്കാണല്ലോ അവിടൊക്കെ.



Rate this content
Log in

Similar malayalam story from Fantasy