വിഷു
വിഷു


പ്രിയ ഡയറി,
ഇന്ന് 14 ആം തിയതി. വിഷു ആയതു കൊണ്ട് എല്ലാവരും വളരെ സന്തോഷത്തിലാണ്. പക്ഷെ എവിടെയും പോവാൻ പറ്റില്ല. കണി വെക്കാൻ പോലും ഒന്നും ഇല്ല വീട്ടിൽ. കണി എന്ന പേരിൽ ഒന്ന് വച്ചു അത്രേ ഉള്ളൂ. എപ്പോഴും വിഷു നന്നായിട്ടുണ്ടാവും. എന്നാൽ ഈ വിഷു ആസ്വദിക്കാൻ പറ്റാത്ത പോലെ തോന്നുന്നു. എപ്പോഴും അച്ഛൻറെ കയ്യിൽ നിന്നും വിഷു കൈനീട്ടം കിട്ടുന്നതും പ്രതീക്ഷിച്ചു ഇരിക്കും. ഇന്ന് അതുണ്ടായില്ല. ഞാൻ മുൻപ് തന്നെ പറഞ്ഞു, ഒന്നും എനിക്ക് വേണ്ട എന്ന്. പക്ഷെ ഞാൻ എൻറെ ചേച്ചിയുടെ കുട്ടികൾക്ക് കൈനീട്ടം ഓൺലൈൻ വഴി അയച്ചു കൊടുത്തു. വിഷു, അതും വളരെ സമാധാന പരമായി തീർന്നു. കൂട്ടത്തിൽ 21 കഥകൾ ഞാൻ ഈ മത്സരത്തിൽ സമർപ്പിച്ചു കഴിഞ്ഞു .