വെള്ളിയാഴ്ച
വെള്ളിയാഴ്ച


പ്രിയ ഡയറി,
ഇന്ന് 24 ആം തിയതി. ഒരിക്കൽ വെള്ളിയാഴ്ച്ച ദിവസത്തെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ സന്തോഷമാകും, പക്ഷെ ഇപ്പോൾ എന്നാണ് വെള്ളിയാഴ്ച്ച എന്ന് അറിയുന്നില്ല. എല്ലാ ദിവസവും ഒരേ പോലെ ഉണ്ടാവും. ഫൺ ഫ്രൈഡേ എന്നും പറഞ്ഞു ഒന്ന് എൻറെ ഓഫീസിൽ വക്കും, ഒരേ കളിയാണ് എപ്പോഴും എങ്കിലും. കുറച്ചു നേരം പണി എടുക്കാതെ ഇരിക്കാമല്ലോ, അതിനു വേണ്ടി മാത്രമാണ് അതിൽ പങ്കെടുക്കുന്നത്. കുറച്ചു നേരമെങ്കിലും പണിയിൽ നിന്നും ഒരിടവേള അത്രയേ ഉള്ളു. ഇപ്പോൾ അതും ഇല്ല. തുടർച്ചയായുള്ള ജോലി.