STORYMIRROR

JKV NBR

Abstract Others

3  

JKV NBR

Abstract Others

RIW

RIW

1 min
12

വയലിൽ വിത്തിറക്കുന്നതിന്റെ സീസൺ ആയിരുന്നു.. വിത്തിടാൻ പാകത്തിന് മണ്ണ് കിളക്കാനായി രാജാവ് വയലിന്റെ ഒരു ഭാഗത്ത്‌ അഞ്ച് തൊഴിലാളികളെ ഏർപ്പെടുത്തി.. അങ്ങനെ പണി ആരംഭിച്ചു..

മണിക്കൂറുകൾക്ക് ശേഷം രാജാവ് സന്ദർശനത്തിനായി വന്നു.. അവരുടെ പണി കണ്ട് രാജാവ് പറഞ്ഞു..

കെങ്കേമം.. അസ്സലായിട്ടുണ്ട്.. ഇങ്ങനെ തന്നെ മുന്നോട്ട് പോകണം.. ഇങ്ങനെ പറഞ്ഞുകൊണ്ട് രാജാവ് അവിടെ നിന്നും പോയി..

എന്നാൽ രാജാവിന്റെ പ്രോത്സാഹനം കേട്ടിട്ടും അവർക്ക് തൃപ്തി വന്നില്ല.. പിന്നെയും പണി തുടർന്നു.. അപ്പോൾ അവരിൽ ഒരാൾ തൂമ്പയും പിടിച്ചു കൊണ്ട് എന്തോ ആലോചനയിൽ ആയിരുന്നു.. അപ്പോൾ അവരിലെ നേതാവ് അയാളോട് ചോദിച്ചു..

താനെന്താടോ ആലോചിക്കുന്നത്..

ഒന്നുമില്ല നേതാവേ വീട്ടിലെ കാര്യങ്ങൾ ആലോചിച്ചതാ..

അത് ശരി.. അതൊക്കെ പിന്നീടാകാം.. താൻ പണി പെട്ടെന്ന് തീർക്കാൻ നോക്ക്..

അല്ല നേതാവേ.. ഇതൊരു വിശ്രമമില്ലാത്ത പണിയാണല്ലോ..

ആര് പറഞ്ഞു വിശ്രമമില്ലെന്ന്.. പണി ചെയ്യുന്നതിനോടൊപ്പം തന്നെ വിശ്രമിക്കുകയും ചെയ്യാലോ..

അതെങ്ങനെ നേതാവേ..?

ഹഹ.. എടോ താൻ ഇപ്പോൾ ഇങ്ങനെ പത്തുപതിനഞ്ചു നിമിഷം വീട്ടുകാര്യങ്ങളെ പറ്റി ആലോചിച്ചല്ലോ.. ആ സമയത്ത് താൻ കിളച്ചിരുന്നുവോ..

ഇല്ല..

ഹാ.. അതാ പറഞ്ഞത് പണി ചെയ്യുന്നതിനോടൊപ്പം തന്നെ വിശ്രമവും നടക്കും എന്ന്.. ഇല്ല എന്നുണ്ടോ..

ഇല്ല.. ശരിയാണ്..

ചില സന്ദർഭങ്ങളിൽ ഇങ്ങനെയൊക്കെ തന്നെ വിശ്രമിക്കാൻ കഴിയൂ..

അതായത് റസ്റ്റ്‌ ഇൻ വർക്ക്..



ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

More malayalam story from JKV NBR

Similar malayalam story from Abstract