പുറത്തെ കാറ്റ്
പുറത്തെ കാറ്റ്


പ്രിയ ഡയറി,
ഇന്ന് 25 ആം തിയതി. ഞാനും അച്ഛനും അമ്മയും വീടിനു പുറത്തു നിന്ന് കാറ്റ് കൊണ്ടിരുന്നു. ഞാൻ വെളിയിൽ ലാപ്ടോപ്പ് എടുത്തു ചെന്ന് അവിടെ ഇരുന്നാണ് ഈ കഥയൊക്കെ എഴുതുന്നത്. അമ്മ 'ഞാൻ കാണാതെ എന്താണ് എഴുതുന്നത്' എന്ന് പറഞ്ഞു എത്തി നോക്കുന്നുണ്ടായിരുന്നു. പിന്നീട് വെറുതെ അച്ചനെ ദേഷ്യം പിടിപ്പിക്കാൻ ഞാൻ എഴുതുന്നതിൽ ഏതെങ്കിലും ഒന്ന് രണ്ടു വാക്കുകൾ പറഞ്ഞു, നോക്കു അവൾ എന്തൊക്കെയോ എഴുതി വിടുന്നുണ്ട്, അതൊക്കെ വായിച്ചാൽ ആളുകൾ നിന്നെ കുറിച്ച് എന്താകും വിചാരിക്കുക എന്നും ഒക്കെ പറഞ്ഞു. വെറുതെ പറയുകയാണെന്ന് മനസിലാക്കിയ അച്ഛൻ ചിരിച്ചു കൊണ്ടേ പറഞ്ഞു മതി നീ കളിയാക്കിയതെന്നു .