പ്രശംസ
പ്രശംസ


പ്രിയ ഡയറി,
ഇന്ന് 16 ആം തിയതി. പതിവ് പോലെ ജോലി ചെയ്യുമ്പോൾ എനിക്ക് ഇഷ്ടമുള്ള ഒരു ഉയർന്ന ഉദ്യോഗസ്ഥന്റെ വക പ്രശംസ, നന്നായിട്ടു ജോലി ചെയ്യുന്നു എന്നും പറഞ്ഞു. അയാൾ മാത്രമാണ് എപ്പോഴും ഞാൻ എന്തു നല്ലതു ചെയ്താലും പ്രശംസിക്കാൻ മനസ്സ് കാണിക്കുന്ന ആൾ. അയാൾക്ക് വേണ്ടി മാത്രമാണ് എല്ലാം ഞാൻ സഹിച്ചു അവിടെ ജോലി ചെയ്യുന്നത്, ഇല്ലെങ്കിൽ എന്നോ എല്ലാം ഇട്ടെറിഞ്ഞു പോയിരുന്നേനെ. ഒരു പിശാചുണ്ടാവുമ്പോൾ ഒരു മാലാഖയും ഉണ്ടാവുമല്ലോ അത് പോലെ ഒരാൾ...