പെട്ടെന്നുള്ള ഉയർച്ച
പെട്ടെന്നുള്ള ഉയർച്ച


പ്രിയ ഡയറി,
ഇന്ന് 31 ആം തിയതി. ഒരുപാടു ജോലി ചെയ്തു എന്ന് തോന്നുന്നു. പെട്ടെന്നാണ് എൻറെ ഉയർന്ന ഉദ്യോഗസ്ഥൻ പുതിയ ജോലി എന്നെ ഏൽപ്പിച്ചത്. എനിക്ക് അതിൽ അത്ര താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല.കാരണം ഇതിനു മുന്നെ ഈ ജോലി ഞാൻ ചെയ്തിട്ടുണ്ട് .
1 വർഷക്കാലം. അതിനു ശേഷം ഒരുപാട് നാൾ ഇത് ഞാൻ ചെയ്തു, അതിനാൽ പുതിയതായി മറ്റുചില ജോലികൾ തരാം എന്നും പറഞ്ഞാണ് എന്റെ ഉദ്യോഗസ്ഥൻ അതിൽ നിന്നും എന്നെ മാറ്റിയത്. പിന്നീട് ഏതോ ചെറിയ ചെറിയ ജോലികൾ എന്നെ കൊണ്ട് ചെയ്യിച്ചു. അതുകൊണ്ടു തന്നെ വീണ്ടും ഓഡിറ്റർ ആക്കിയപ്പോൾ വേണ്ടെന്നു പറയാനാണ് തോന്നിയത്. കാരണം എന്നെ പോലെ ജോലി ചെയ്യാൻ അതിനു ശേഷം ഏൽപിച്ചവരെ കൊണ്ട് കഴിഞ്ഞില്ല. അത് മനസ്സിലാക്കിയപ്പോൾ വീണ്ടും വന്നിരിക്കുന്നു എൻറെ സേവനം തേടി. പക്ഷെ ദേഷ്യപ്പെടാൻ തോന്നിയില്ല, കാരണം ഉദ്യോഗത്തിനു മേലുള്ള നന്ദി. വേറെന്തു പറയാൻ? ഒന്നും പറയാതെ ഞാൻ എൻറെ ജോലി തുടർന്നു...