പാതി കട തുറക്കാം
പാതി കട തുറക്കാം


പ്രിയ ഡയറി,
ഇന്ന് 20 ആം തിയതി. ടീവി യിൽ വാർത്തയിൽ പറഞ്ഞു പാതി കട തുറക്കാം എന്ന്. അത് കേട്ടപ്പോൾ അച്ഛൻ വളരെ സന്തോഷത്തിലായി. വേഗം പോയി കട തുറക്കാം എന്ന് കരുതി ഇരിക്കുമ്പോഴാണ്പാ, തി കടകൾ തുറക്കാം എന്ന് പറഞ്ഞതിൽ അച്ഛന്റെ കട ഇല്ലായിരുന്നു. വീണ്ടും അച്ഛന് സങ്കടമായി. പാതി കട തുറക്കാം എന്ന് പറഞ്ഞവർക്ക് മുഴുവനും തുറക്കാൻ പറയാമായിരുന്നു. കാരണം കട തുറന്നാലല്ലേ കാശുണ്ടാവൂ, അപ്പോഴല്ലേ എന്തെങ്കിലും കഴിക്കാൻ പറ്റൂ. വെളിയിൽ പോയാൽ കൊറോണ, വീട്ടിലിരുന്നാൽ കഴിക്കാൻ ഒന്നുമില്ല. എന്തൊരു ജീവിതമാണ് ഇത് !