ഒരു ട്രെയിൻ യാത്ര
ഒരു ട്രെയിൻ യാത്ര


എറണാകുളം കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രെസ് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു ഞാൻ അവരെ ശ്രദ്ധിച്ചത്...
തളരാത്ത കൈകളുമായി ഒരു അമ്മൂമ്മയും അച്ഛഛനും ട്രയിനിലേക്ക് കയറാൻ തയ്യാറായി നിൽക്കുകയായിരിക്കുന്നു... എന്റെ അതേ കോമ്പാർട്മെന്റിൽ തന്നെ അവർ കയറണം എന്ന് മനസ് മന്ത്രിക്കുന്നുണ്ടായിരുന്നു....
കാരണം മറ്റൊന്നുമല്ല... പ്രായം തളർതാത്ത അവർ ഒറ്റനോട്ടത്തിൽ എന്റെ ഹൃദയം കീഴടക്കിയിരുന്നു....
അതേ അവർ എന്റെ കമ്പാർട്ട്‌മെന്റിലേക്കാണ് കയറുന്നത്... കൈകളിൽ സ്നേഹം നിറച്ച് പര്സപരം താങ്ങായി അവർ ഉള്ളിലേക്ക് കയറി .. പൊതുവെ തിരക്ക് കുറവായത് കാരണം എന്റെ അടുത്ത് സീറ്റ് ഉണ്ടായിരുന്നു ...
'ദേവിയെ ആ കുഞ്ഞിന്റെ അടുത് ഇരുന്നോ' അച്ഛാചൻ കൂടുതൽ സ്നേഹത്തോടെ എന്റെ സീറ്റിനു നേരെ വിരൾ ചൂണ്ടി കാണിച്ചു... ദേവി അതാണ് അവരുടെ പേര്.....
എന്റെ അടുത്ത് എത്തിയ അമ്മൂമ്മ എന്നോടായി ചോദിച്ചു
'എങ്ങോട്ടാ മോൻ പോകുന്നേ?'
കണ്ണൂരേക്കാ അമ്മൂമേ....
ഞങ്ങൾ കോഴിക്കോടെക്കാണ്... ഒന്ന് ഗുരുവായൂർ തൊഴാൻ പോയതാ...
എന്നെ തീർത്തും അത് ആശ്ചര്യപ്പെടുത്തി ഞാൻ പെട്ടെന്ന് തന്നെ ചോദിച്ചു
'നിങ്ങൾ മാത്രോ'
ഒരു ചിരിയോടെ എനിക്ക് ഉത്തരം കിട്ടി...
അതേ...ഇതാണ് നമ്മുടെ ലോകം....
അതെന്തേ മക്കളെ ഒന്നും കൂട്ടാഞെ?
ഒന്നും പറയാതെ ഒരു ചിരി മാത്രം മറുപടി തന്നു.....
ആ ചിരിയിൽ എന്തൊക്കെയോ ഉത്തരങ്ങൾ ഉണ്ടായിരുന്നു...
അതറിയാനുള്ള വ്യഗ്രതയിൽ ആയിരുന്നു ഞാൻ...
എന്തേ മക്കൾ ഒക്കെ തിരക്കണോ അമ്മൂമെ? ഞാൻ ചോദിച്ചു...
3 മക്കളാണ് മോനെ നമുക്ക്...3 പേരും നല്ല ജോലിക്കാർ...പിന്നെ നമുക്ക് വയസായാൽ അവർക്ക് നമ്മളെ നോക്കാൻ എവിടെയാ സമയം ഉണ്ടാവുന്നെ?
ഞാൻ ഒന്നും മിണ്ടിയില്ല....
അപ്പൊ താമസം ഒക്കെ....?
നമ്മൾ താമസിക്കുന്ന സ്ഥലത് നമ്മളെ പോലെ ഒരുപാട് പേരുണ്ട്... അവിടെ നിന്നും പ്രത്യേകം അനുവാദം വാങ്ങിയുള്ള യാത്രയാണ് ഇത്...
പല ചിന്തകളിലൂടെയും എന്റെ മനസ് നിർത്താതെ ഓടുകയാണ്...
നമ്മളെ വളർത്തിയ അച്ഛനമ്മമ്മാർ..നമ്മൾ ഈ നിലയിലെത്താൻ ജീവിതം പോലും മാറ്റിവെച്ചവർ.... അവരെ നോക്കാൻ പറ്റാത്ത പുതിയ തലമുറ....എന്താ ഇങ്ങനെ?
അപ്പഴേക്കും ട്രെയിൻ ഷൊർണ്ണൂർ എതിർത്തിരുന്നു.... പുറത്തു നിന്ന് ഭക്ഷണം വിൽക്കുന്നവരുടെ തിരക്കായി....
'ചെട്ടാ 3 ചായ...'
2 ചായ ഞാൻ ന്റെ മുന്നിലിരിക്കുന്ന ദേവിക്കും ദേവനും നേരെ നീട്ടി... ആദ്യം മടിച്ചിട്ടാണേലും അവരത് വാങ്ങി കുടിച്ചു... നമ്മൾ 3 പേരും ചായയും കുടിച്ച് ഒരുപാട് കാര്യങ്ങൾ സംസാരിച്ചിരുന്നു....
ചായ കുടിക്കുന്നതിനിടയിലും അവർ പ്രണയിക്കുകയായിരുന്നു പരസ്പരം ചായകൾ ഊതി കുടിച്ചും കൈമാറിയും ജീവിതം അവർ ആഘോഷിക്കുകയാണ്....
'നിങ്ങൾ ലൗ മാര്യേജ് ആണോ..'
ആ ചോദ്യത്തിൽ തന്നെ അവരുടെ വാർധക്യം യൗവനത്തിലേക്ക് വഴി മാറുന്നത് ഞാൻ നേരിട്ട് കാണുന്നുണ്ടായിരുന്നു....
ആ അതേ....
പുഞ്ചിരിയോടെയുള്ള ആ ഉത്തരം അവരുടെ പ്രണയ കാലത്തെ മുഴുവൻ ഉൾച്ചേർത്തതായിരുന്നു....
കോഴിക്കോടെക്ക് ട്രെയിൻ ചൂളം വിളിച്ച് എത്തുമ്പോഴേക്ക് അവർ എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം നേടി കഴിഞ്ഞിരുന്നു....
വാർധക്യത്തിൽ കൊഴിഞ്ഞു വീഴാതെ ഇന്നും ഇരു കൈയും ചേർന്ന് പ്രണയിച്ചു നടക്കുന്ന അവരാണ് എന്റെ ഹീറോസ് എന്ന് എന്നോട് മനസിൽ ആരോ പറയാതെ പറഞ്ഞു...
പിടിവിടാതെ ഇരു കൈകളും അകലേക്ക് മറയുന്നത് വരെ ഞാൻ നോക്കി നിന്നു...
നമ്മളെ വളർത്തിയ ആ ഇരു ഹൃദയങ്ങളെ സംരക്ഷിക്കേണ്ടത് അനാഥലയങ്ങളല്ല നമ്മളാണ് എന്നതിന്റെ ഒരു ഉദാഹരണം കൂടി ആണ് നടന്നകലുന്നത്...