അനിയത്തിക്കുട്ടി
അനിയത്തിക്കുട്ടി


ആദ്യത്തെ പെണ്ണ് കാണൽ ചടങ്ങായിരുന്നു അത്...എന്തോ വല്ലാത്തൊരു ടെൻഷൻ ...പെണ്ണ് കാണാൻ വരുന്നത് അവളെ ആണെങ്കിലും ചങ്ക് പിടയണത് എൻറെയാണ്...
അവൾക്ക് കല്യാണ പ്രായം ആയി എന്ന് വിശ്വസിക്കാൻ കൂടെ പറ്റുന്നില്ല.... മുടി കെട്ടിത്തരാൻ ഇപ്പോഴും ഈ ഏട്ടൻ വേണം...കണ്ണെഴുതിയാൽ ഭംഗി വാക്കു കേൾക്കാൻ എന്റെയടുത്ത് ആണ് ആദ്യം ഓടി വരുന്നതും...അവളാണ് ഇന്ന് സാരി ഒക്കെ ഉടുത്തൊരുങ്ങി മറ്റൊരുവന്റെ ആവാൻ തയ്യാറെടുക്കുന്നത്...
എത്ര പെട്ടെന്നാണ് വർഷങ്ങൾ നീങ്ങിയത്.. പണ്ടൊരു മഴക്കാലത്ത് തോട്ടിലെ മീനിനെ പിടിക്കണം എന്നു വാശി പിടിച്ച് കരഞ്ഞപ്പോൾ അമ്മയുടെ തല്ലും വാങ്ങി എന്റെ അടുത്ത് വന്ന് ഏട്ടാ എനിക്ക് ആ മീനിനെ വേണം എന്ന് പറഞ്ഞു കരഞ്ഞ ആഹ് കുറുമ്പത്തി പെണ്ണാണ് എനിക്കവൾ ഇന്നും....
ദൂരെ നിന്നാണ് പെണ്ണാലോചന... നല്ല ബന്ധം ആണെങ്കിൽ ഉറപ്പിക്കണം എന്നു അച്ഛനും അമ്മയും പറഞ്ഞു....ഞാൻ അഭിപ്രായം പറയാൻ പോയില്ല ... എന്റെ മാത്രം ആയിരുന്ന ന്റെ കുഞ്ഞിനെ പിരിയാൻ മനസ് വരുന്നില്ല....
അവൾ ഒരുങ്ങുകയാണ്.... വാതിലിന് ഇപ്പുറം അവള് കാണാതെ ഞാൻ അവളെ നിറകണ്ണുകളോടെ നോക്കുന്നുണ്ടായിരുന്നു... പിന്നെ അവളുടെ സന്തോഷം ആണ് എനിക്ക് എപ്പോഴും വലുത്...
അവരെത്തി അവളെ കാണാൻ...ഞാൻ അവരെ സ്വീകരിച്ചു ഉള്ളിൽ ഇരുത്തി....അവളെ കാണുന്നില്ലല്ലോ..
മുറിയിൽ പോയി അവളെ വിളിച്ചു കൊണ്ടു വരാം.... നേരെ അങ്ങോട്ട് കേറി...അണിഞ്ഞൊരുങ്ങി ഒരു സുന്ദരി ആയിരിക്കുകയാണ് ന്റെ മോള്.... അനുഗ്രഹം വാങ്ങാൻ വണങ്ങിയപ്പോൾ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ അവളുടെ തലയിൽ വീണു.... അവിടുന്ന് പെട്ടെന്ന് ഞാൻ മാറി അല്ലെങ്കിൽ പിന്നെ അവിടെ ഒരു സങ്കടപ്പുഴ കാണേണ്ടി വരും.... ചായയും എടുത്ത് അവൾ അവരെ കാണാൻ പോയി... എല്ലാം കഴിഞ്ഞ് ഞാൻ ചോദിച്ചു ഇഷ്ടയോ എന്റെ കുട്ടിക്ക് അവനെ എന്ന്.... നാണവും സന്തോഷവും എല്ലാം മുഖത്ത് മിന്നിമാഞ്ഞു കൊണ്ട് അവൾ പുഞ്ചിരിച്ചു...
ഇനി കല്യാണം ആണ്... ന്റെ കുഞ്ഞു പെങ്ങളുടെ കല്യാണം.... പെണ്ണ് കാണാൻ വരുമ്പോൾ ഇങ്ങനെ ആണെങ്കിൽ കല്യാണ സമയത് ഞാൻ എങ്ങനെ ആയിരിക്കും എന്ന് എനിക്ക് ചിന്തിക്കാൻ കൂടെ വയ്യ...
അങ്ങനെ ആയിരുന്നു അവൾ എനിക്ക്... എല്ലാത്തിനും ഏട്ടൻ വേണം... ഞാനില്ലാതെ അവൾ എങ്ങനെയാ ..അതും വേറെ വീട്ടിൽ....അവൾ ഇല്ലാതെ ഞാൻ എങ്ങനെയാ ഇവിടെ.... ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.... അപ്പഴേക്ക് അവളെന്റെ അടുത്ത ഓടി എത്തി...
'ഏട്ടാ എനിക്ക് കല്യാണം വേണ്ടാ..'
എനിക്കെന്റെ ഏട്ടനെ മതി എപ്പഴും... ഒന്നും പറയാൻ പറ്റിയില്ലാ എനിക്ക്...കെട്ടിപ്പിടിച് മാറോട് ചേർത്ത് ഞാൻ ഒന്ന് തലോടി അത്ര മാത്രം....❤