Hurry up! before its gone. Grab the BESTSELLERS now.
Hurry up! before its gone. Grab the BESTSELLERS now.

Anu Mol

Comedy Drama


3  

Anu Mol

Comedy Drama


നിനക്കായ് മാത്രം (ഭാഗം: 1)

നിനക്കായ് മാത്രം (ഭാഗം: 1)

4 mins 212 4 mins 212

(ആരെയെങ്കിലും വേദനിപ്പിക്കുകയോ താഴ്ത്തികെട്ടുകയോ എന്നുള്ള ഉദ്ദേശത്തിൽ എഴുതുന്നതല്ല... അങ്ങനൊക്കെ തോന്നുന്നവർ ദയവ് ചെയ്തു അവോയ്ഡ് ചെയ്യുക.... )


"എന്റെ മഴയ്ക്കെന്റെ പോപ്പി...  

എന്റെ മഴയ്ക്കെന്റെ പോപ്പിക്കുടാ...  

കോട്ട് ഉണ്ടേ കുട വേണ്ടാ ഹു ഹാ...  

എന്റെ മഴയ്ക്കെന്റെ പോപ്പി...  

എന്റെ മഴയ്ക്കെന്റെ പോപ്പിക്കുടാ..."


ആർത്തു നനച്ചു ലക്സ് ന്റെ പുതിയ സോപ്പ് പതയാക്കുമ്പോഴാണ് പുറത്തു നിന്നും തൊള്ള തുറന്നത്...  


"എന്റെ വേണി... ടാ, മണിക്കൂർ ഒന്നായി നിന്റെ ഈ നീരാട്ട് തുടങ്ങിയിട്ട്... മര്യാദക്ക് ഒന്നിറങ്ങുന്നുണ്ടോ...? ബാക്കിയുള്ളോർക്കും റെഡിആകണം... ഈ ഹോസ്റ്റൽ ടാങ്കിലെ വെള്ളം മുഴുവനും നീ അടിച്ചു നനച്ചു തീർക്കുവോ?? " 


ഈ പെണ്ണ്!


"എടീ അഞ്ചു... ഞാൻ പാട്ട് പാടുന്നതും ഈ ടാങ്കിലേ വെള്ളം തീരുന്നതും തമ്മിൽ എന്താണ് ബന്ധം ഹേ?" 

"പിന്നെ ഈ സാധകം ആ വെള്ളത്തിലല്ലേ നീ നടത്തുന്നത്???"  

"പിന്നെ ഈ ക്ലോറിൻ വെള്ളത്തിൽ സാധകം ചെയ്തിട്ട് വേണം എന്റെ ഉള്ള ശബ്ദം കൂടി പോകാൻ... ഫുൾ ബ്ലീച്ചിങ് പൌഡർ ആണ്... ദേ ഞാൻ വന്നു..."  

"വന്നില്ലെങ്കിൽ അടുത്ത പാട്ട് ഞങ്ങൾ അങ്ങ് തുടങ്ങും... 

മലരേ മൗനമാ...ന്ന്... വേണോ? " 

"വേണ്ടാ... വേണ്ടാത്തോണ്ടാ... ഹൌ ബ്യുട്ടിഫുൾപീപ്പിൾസ്..."


വെറുതെ റിസ്ക് എടുക്കുന്നതെന്തിനാ...? അൻപതുപൈസയ്ക്ക് കുറവുള്ള ഐറ്റംസ് ആണ്...


ഹോയ്...! എല്ലാവരും എന്തിനാ വായും പൊളിച്ചു നിൽക്കുന്നത്...?  


വെള്ളത്തിനു ക്ഷാമം അനുഭവപ്പെടുന്ന നമ്മുടെ നാട്ടിൽ നേരെ ചൊവ്വേ കുളിക്കാതെ മുടിയുടെ അറ്റവും നനച്ചു സ്പ്രേയും അടിച്ചു നടക്കുന്ന ഈ പെൺപിള്ളേർക്കിടയിൽ ഇവളാരാടാ ഈ കൊക്ക് എന്നല്ലേ...?  


ഞാൻ... ഞാൻ... ഞാനാണ്...  


ശ്രാവണി ശ്രീനിവാസൻ... ശ്രീനിവാസൻ-യശോദ ദമ്പതികൾക്ക് നേർച്ചയും കാഴ്ചയും നേർന്നു ജനിച്ച പെൺകൊടി... അപ്പോൾ പിന്നെ ഊഹിക്കാല്ലോ ആ റേഞ്ച്...? കയ്യിലിരിപ്പ് കുറച്ചു ഒരു പൊടിക്ക് കൂടുതലാണ്...  


അത് പിന്നെ നേർച്ച നേർന്നു ജനിക്കുന്ന കുട്ടികൾ എല്ലാം വര വര ചൊവ്വര എന്ന് പറഞ്ഞ പോലെ ആയിപ്പോയി... ഞാനും... മാനുഫാക്ചട്യൂറിങ് ഡിഫക്ട്...! 


അപ്പോൾ നിങ്ങൾ വിചാരിക്കും ഏക സന്താനം ആയത് കൊണ്ടായിരിക്കും എന്ന്... ആ കാര്യത്തിൽ ഞാൻ സ്ട്രോങ്ങ്‌ ആണ്... ഒന്നല്ല... ഡബിൾ സ്ട്രോങ്ങ്‌... മൂത്തോൻ Adv.ശ്രീനാഥ്... ഭാര്യ ദുർഗ ശ്രീനാഥ്‌... അവർക്കൊരു മകൻ ധ്യാൻശ്രീനാഥ്‌... ഞങ്ങളുടെ അപ്പുക്കുട്ടൻ... രണ്ടാമത്തെ മൂത്തോൻ ശ്രാവൺ... അപ്പുവേട്ടൻ... ആ പേരും ഈ പേരും ഗിവെൻ ടേക്ക്പോളിസി ആണ്... കൊടുത്തും വാങ്ങിച്ചും മുന്നേറാൻ... അവൻ ഫാമിലി ബിസിനസ് ഒക്കെയായി തെണ്ടിതിരിഞ്ഞു ബാച്ലർ ലൈഫ് ഒക്കെ സിംഗിൾ പസംഗ സ്റ്റാറ്റസ് വെറുപ്പിച്ചു തീർക്കുന്നു... മൂന്നാമത്തെത് ഓഫ്കോഴ്സ് ഞാനും... 


അപ്പോൾ ഇതാണ് എന്റെ ഫാമിലി...


*********


"എടീ നീ ഇറങ്ങുന്നുണ്ടോ!!! അതോ ഞങ്ങൾ അങ്ങോട്ടേക്ക് വരണോ !!!!"


ഇനി ഇവിടെ...


നിങ്ങൾ ഈ വിമൻസ് ഹോസ്റ്റൽ വിമൻസ് ഹോസ്റ്റൽ എന്ന് കേട്ടിട്ടുണ്ടോ? പതിനേഴു തികയാത്ത പാൽക്കാരൻ പയ്യനെ ബലാത്സംഗം ചെയ്തു കൊന്നകഥയൊന്നും അല്ലാ....  


പോട്ടെ നിങ്ങൾ ഈ അടികപ്യാരെ കൂട്ടമണി സിനിമ കണ്ടിട്ടുണ്ടോ...?  

എങ്കിൽ നിങ്ങൾ കാണണം... നല്ല സിനിമയാ... (ആ ഒരു ഹോസ്റ്റൽ സീൻസ് ഒക്കെ മനസ്സിൽ ഉണ്ടാകണം...)


റൂം നമ്പർ 321... അവിടെയാണ് എന്റെ വാസം... ആകെ മൂന്ന് പേർ... ഞാൻ, അഞ്ചിത എന്ന അഞ്ചു, പൂർണിമ എന്ന പൂർണിയും...  


തല്ല് കൊടുത്തും വാങ്ങിച്ചും മുന്നേറുന്ന ഉശിരൻ പെൺപിള്ളേർ വാഴുന്ന ലേഡീസ് ഹോസ്റ്റൽ... പക്ഷെ ഇന്ന് ഇവിടെ എന്റെ അവസാനദിവസം ആകാനും ചാൻസ് ഉണ്ട്...  


കാരണം... 


കാരണം...  


അത് വേണ്ടപ്പെട്ടവർ തന്നെ പറയട്ടെന്ന്...  


അതല്ലേ ഹീറോയിനിസം...


പൂർണി -"നീ റെഡി ആയോ? അയ്യേ ഇതെന്താടി ഈ കോലത്തിൽ? നിന്നെ പറ്റി വാർഡൻ മാം പ്രിൻസിക്ക് കംപ്ലൈന്റ്റ് കൊടുത്ത കാര്യം നീ മറന്നോ? ഇന്ന് വിളിപ്പിക്കും... ഈ കോലവും കൂടി ആയാൽ തീർന്നു...."


"ഇതിനെന്താ കുഴപ്പം... ജീൻസും കുർത്തിയും നല്ലതല്ലേ?"


അഞ്ചു -"എടീ പൂർണി നിനക്ക് മനസ്സിലായില്ലേ...? ഇന്ന് അവളുടെ ഋഷ്യശൃംഗൻ നമ്മുടെ ക്യാമ്പസ്സിലേക്ക് എഴുന്നള്ളും... അങ്ങേരെ വളയ്ക്കാൻ ആകും..."  


പൂർണി -"അതിനിങ്ങനാണോ...? കീറിയ പാന്റും ളോഹ പോലത്തെ കുർത്തയും മുഖത്ത് ഒന്നൊന്നര കോട്ടിന്റെ ഏഷ്യൻ പെയിന്റ്സും... ഇതെന്താ തലയിൽ സെക്വയ മരമോ...? വാണിംഗ്ൽ തീരേണ്ടത് ഇവള് സസ്‌പെൻഷനിൽ എത്തിക്കും... ഇങ്ങനൊക്കെയാണോ വളയ്ക്കാൻ പോകേണ്ടത്...?" 


"കുട്ടിയ്ക്ക് ഫാഷൻ തീരെ വശമില്ലാന്ന് തോന്നുന്നു... ഇങ്ങനെയും വളയ്ക്കാം... സാജൻ ജോസഫ്നെ പ്രിയംവദ വളച്ച പോലെ... താര സുകുവിനെ വളച്ച പോലെ... ആൻ മാത്യു ശ്യാം ബാലഗോപാലിനെ വളച്ച പോലെ ഇതും വളയും മക്കളെ..."


എന്റെ കടുവയ്ക്ക് സിമ്പിൾ പിള്ളേരെ തീരെ ഇഷ്ടാല്ലാട്ടോ...  


********


പെണ്പിള്ളേരുടെ പറുദീസയായ ************* കോളേജ് ക്യാമ്പസിലേക്ക് സ്വാഗതം...


വാക മരം തണൽ വിരിച്ച ക്യാമ്പസിനുള്ളിലേക്ക്ആറ്റിട്യൂട് ബ്ലാക്ക് കളർ ലെ ടൊയോട്ട fortuner കാർ വന്നു നിന്നു... കോ ഡ്രൈവർ സീറ്റിൽ നിന്നും casual വെയർ ധരിച്ച ഒരു സുന്ദരനായ ജിമ്മൻ ചെറുപ്പക്കാരൻ ഇറങ്ങി...  

പെൺകുട്ടികൾ എല്ലാം അവനെ മാറി മാറി നോക്കി കൊണ്ട് നിന്നു...  


"അളിയാ... കളർഫുൾ ആണ് മോനെ..."  


കാറിനുള്ളിലേക്ക് നോക്കി പറഞ്ഞു കൊണ്ട് ഗ്ലാസ്‌ എടുത്തു കണ്ണിലേക്കു വെച്ചു കൊണ്ട് അവൻ ചുറ്റിനും വീക്ഷിച്ചു... ഡ്രൈവർ സീറ്റ് ഡോർ തുറന്നു കൊണ്ട് ആറടിപൊക്കവും അതിനൊത്ത വണ്ണവും ജിംബോഡിയുമൊക്കെയായി ഒരാൾ ഇറങ്ങി... മുഖത്ത് ട്രിം ചെയ്ത താടിയും മീശയും കൂർത്തമൂക്കും നീളൻ പുരികങ്ങളും ഒക്കെയായി സർവലക്ഷണങ്ങളും ഒത്തിണങ്ങിയ ആണൊരുത്തൻ...  


"വായിനോക്കി നിൽക്കാതെ വാടാ അപ്പുക്കുട്ടാ... നിന്റെ പെങ്ങൾ ഉണ്ടാക്കിയ പൊല്ലാപ്പ് ഒക്കെ തീർത്തിട്ട് സ്റ്റാമിന ഉണ്ടെങ്കിൽ തിരിച്ചു വന്നിട്ട്നോക്കിക്കോ..."


അത് കേട്ടതും വെച്ച ഗ്ലാസ് തിരികെ ഊരിപോക്കറ്റിനുള്ളിൽ വെച്ചിട്ട് ശ്രാവൺ ഒന്ന് ദീർഘനിശ്വസിച്ചു... മാസം തോറും ഇതൊക്കെ പതിവായത് കൊണ്ട്അവർക്ക് പ്രിൻസിപ്പൽ റൂം കണ്ടെത്താൻ വല്യപാടൊന്നും ഉണ്ടായില്ല...  


***********


"മിസ്സ്‌, ശ്രാവണി ശ്രീനിവാസൻ... പ്രിൻസിപ്പൽ മാഡം വിളിക്കുന്നു..."  


ക്ലാസ്സിൽ ഇരുന്നപ്പോഴാണ് പ്യുൺ ചേട്ടൻ വന്നു പറഞ്ഞത്... അപ്പോൾ അന്ത്യമണി മുഴങ്ങി കഴിഞ്ഞു... "പുരുഷു എന്നെ അനുഗ്രഹിക്കണം... പോയി വരാം..."എല്ലാവരോടും എഴുന്നേറ്റു നിന്ന് വിലാപഗാനം ചൊല്ലി...  


"സമയമാം രഥത്തിൽ വേണി സ്വർഗയാത്ര നടത്തുന്നു... നീ..."

അവരും മടക്കയാത്ര ചൊല്ലി...


"ചേട്ടാ, പ്രിൻസി മാഡം കലിപ്പിലാണോ?"  

"കൊള്ളാം മോളെ... നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല... ചാൾസ് ശോഭരാജിൽ പോലും ഞാനിത്ര ധൈര്യം കണ്ടിട്ടില്ല..."

അങ്ങേര് ആത്മഗതിച്ചു കാണും... നിനക്കിതൊക്കെ എങ്ങനെ സാധിക്കുന്നു കൊച്ചേ എന്ന് അങ്ങേരൊരു നോട്ടവും...


പ്രിൻസിയുടെ റൂമിന്റെ മുന്നിൽ എത്തിയപ്പോഴേ കേട്ടു വായ്ത്താളം...  

"May I come in, madam?"  

"പ്ലീസ്... മാഡം... വരണം... മാഡത്തിന്റെ കാര്യം പറഞ്ഞു തുടങ്ങിയിട്ടേയുള്ളൂ... ഇതെന്തു കോലമാണ് കൊച്ചേ...? ഇങ്ങനാണോ കോളേജിൽ വരേണ്ടത്?"  


ശബ്ദം കേട്ടതും അപ്പുക്കുട്ടനും കടുവയും ഒന്ന്തിരിഞ്ഞു നോക്കി... ഒന്നേ നോക്കിയുള്ളൂ... അപ്പുക്കുട്ടൻ ഇൻ ഹരിഹർ നഗർ ചിരി തുടങ്ങി... പ്രിൻസി നോക്കുന്നത് കണ്ടു ഒന്ന് നിർത്തി അമർത്തി ചിരിക്കാൻ തുടങ്ങി... 


"മാഡം... ഈ ഒരു പ്രാവശ്യത്തേക്ക് കൂടി...?" 


"ലുക്ക്‌ മിസ്റ്റർ ശ്രീ ദേവ്‌... നിങ്ങളുടെ സ്പോൺസർഷിപ്പിൽ ആണ് ഈ കുട്ടി ഇവിടെ പഠിക്കുന്നത്... ആ ഒരു ഓർമ വേണ്ട... എങ്കിലും ഒരു ഡിസിപ്ലിൻ കീപ് ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നതിൽ എന്താ തെറ്റ്...? ലുക്ക്‌ അറ്റ്ഹേർ... എന്ത് വേഷമാണ് ഇത്...?  


ഇന്നലെ രാത്രി 12 മണിക്ക് ഹോസ്റ്റൽ റൂമിൽ ഓലപ്പടക്കം പൊട്ടിച്ചു ദീവാലി ആഘോഷിക്കുക എന്നൊക്കെ വെച്ചാൽ...? പോരാത്തതിന് ചോദിയ്ക്കാൻ ചെന്ന വാർഡന്റെ തലയിലെ വിഗ് ഊരിമാറ്റുക... ഇതൊക്കെ ഒരു പെൺകുട്ടിയ്ക്ക് ചേർന്ന പണിയാണോ? ഇത് മാത്രം അല്ല... ഈ കുട്ടിയെ പറ്റി കംപ്ലയിന്റ് കേൾക്കാത്ത ഒരു ദിവസം പോലും ഇല്ലാ... അക്കാദമിക്സിൽ ഓക്കേ ആയത് കൊണ്ടാണ് ഞങ്ങൾ ഇത് വരെ ഒരു പണിഷ്മെന്റ് കൊടുക്കാതിരുന്നത്... പക്ഷെ ഇപ്പോൾ..."


"ഓക്കേ മാഡം... മാഡം എന്താണെന്ന് വെച്ചാൽ തീരുമാനിച്ചെക്ക്... ആഴ്ചയിൽ ആഴ്ചയിൽ ഇങ്ങനെ വന്നു പോകാൻ ഞങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ട്... സസ്‌പെൻഷൻ തന്നെ കൊടുത്തേക്ക്..."


കടുവ കാല് വാരി...!


"അങ്ങനെ പറഞ്ഞാൽ എങ്ങനെയാ മാഡം...? ഞാൻ പടക്കം ഒന്നും പൊട്ടിച്ചില്ല... ഇന്നലെ റൂം മേറ്റ് പൂർണിമയുടെ ബർത്ത്ടെ ആയിരുന്നു... അവൾക്ക് സർപ്രൈസ് കൊടുക്കാൻ കുറച്ചു ബലൂൺ ഊതി വീർപ്പിച്ചു... ഇരുട്ടായത് കൊണ്ട് രണ്ട് ബലൂണിൽ ചവിട്ടിയപ്പോൾ പൊട്ടി പോയി...  

ശബ്ദം കേട്ട് അവൾ നിലവിളിച്ചപ്പോൾ വാർഡൻ മാം ഓടി വന്നു... ആ സമയത്തു ഒരു പാറ്റ അവരുട തലയിൽ പറന്ന് വന്നിരുന്നു... അത് തട്ടികളഞ്ഞപ്പോൾ... പറ്റി പോയി..." 


"നീയാരാ? ബെന്നി പി നായരമ്പലത്തിന്റെ മോളോ?ഇങ്ങനെ കഥ പറയാൻ...???"  

അപ്പുകുട്ടൻ അടുത്തേക്ക് വന്നു നിന്ന് മെല്ലെ ചോദിച്ചു...  

"നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി..."

"ആയിക്കോട്ടെ എന്ന് ഞാനും..."

"ഓക്കേ... ശ്രാവണി... വെയിറ്റ് ഔട്ട്‌ സൈഡ്... ഞങ്ങൾ ഡിസ്കസ് ചെയ്യട്ടെ..."  

"ഓക്കേ മാം..."


ഇതിലെന്തൊന്ന് ഡിസ്കസ് ചെയ്യാൻ ... ആണവകരാറോ...? ... ഹരിക്കുമ്പോഴും ഗുണിക്കുമ്പോഴും ഉത്തരം ശരിയാണോന്നറിയാൻ ഒന്നും കൂടികൂട്ടുന്നത് നല്ലതാ... അവര് ഗുണിക്കട്ടെന്ന്...  


പുറത്തേക്കിറങ്ങിയപ്പോൾ ജനസാഗരം ആയിരുന്നു... എനിക്കിത്രയും ഫാൻസോ?!!  


"ആരാടി ആ ഗ്ലാമർ ചേട്ടൻമാര്?"  

"ആര്??" ഞാനും പുറകിലേക്ക് നോക്കി...  

"ഇപ്പോൾ പ്രിൻസിയുടെ റൂമിൽ നിൽക്കുന്നവർ?"  

"ആര്? അപ്പുക്കുട്ടനും അസുരനുമോ? ബെസ്റ്റ്...  

അമാവാസിയ്ക്കും കറുത്ത വാവിനും ചങ്ങലക്കിടേണ്ട ടീമ്സാ...  

ഗാർഡിയൻസ് എന്നൊക്കെ പറയാം... അല്ലാതെ വേറെ ബന്ധം..."


"നിനക്ക് ഇത് വരെ സസ്‌പെൻഷൻ കിട്ടിയില്ലേ? ഒഴിഞ്ഞു പോകില്ലാന്ന് തന്നെയാ അല്ലെ...? ബാക്കിയുള്ളോരുടെ പഠിത്തം മുടക്കാൻ ആയിട്ട്... "

ഈ കോളേജിലെ എന്റെ ആജന്മ ശത്രു... നിവിദ...  

"നീ വേണമെങ്കിൽ വേറെ കോളേജിൽ പോയി പടിക്കെടി..."  

"അത് നീ പോയാൽ മതി "...


ഒന്നും രണ്ടും നാലായി.. നാലും നാലും പതിനാറായി... പതിനാറടിയന്ത്രത്തിനുള്ള തീരുമാനവും ആയി... ശബ്ദം കേട്ട് പ്രിൻസിയും വന്നു...  


"യൂ ബോത്ത്‌ ആർ സസ്‌പെൻഡഡ്‌ ഫോർ ടൂവീക്ക്‌സ്..."  


ഞാൻ അവളുടെ മുന്നിലേക്ക് പോയി നിന്നു...

"എന്റെ ഹെയർ സ്റ്റൈലിന് വല്ലതും പറ്റിയിരുന്നെങ്കിൽ കൊന്നേനെ പന്നീ..."  

"പോടീ പോടീ വീട്ടിൽ പോടീ..." 

അവളും വിട്ടില്ല...  


അങ്ങനെ ഞാൻ പോണേണ്... എന്തിനാ വെറുതെ... അല്ലെ...?


അപ്പോൾ ഇതാണ് ഞാൻ... കയ്യിലിരിപ്പ് ഇങ്ങനെ ആണെങ്കിലും ഞാൻ പാവാണ്‌... പഞ്ച പാവം... 


അപ്പോൾ പഴശ്ശിയുടെ യുദ്ധമുറകൾ ഇവിടുന്ന് തുടങ്ങുവാണു...  

കാത്തിരിക്കുക...  


(തുടരും)


Rate this content
Log in

More malayalam story from Anu Mol

Similar malayalam story from Comedy