നെറ്റ്‌വർക്ക് പ്രശ്നം
നെറ്റ്‌വർക്ക് പ്രശ്നം


പ്രിയ ഡയറി,
ഇന്ന് 15 ആം തിയതി. ജോലി ചെയ്യുന്നതേ വലിയ കാര്യം, ഇതിൽ നെറ്റില്ലാത്ത അവസ്ഥയെ കുറിച്ച് ചിന്തിക്കാൻ പോലും വയ്യ. അത് തന്നെയാണ് നടന്നത്. വയ്യാത്ത സമയത്തു ജോലി ചെയ്യാൻ പോയപ്പോൾ നെറ്റും ഇല്ല. നെറ്റ് ഇല്ല എന്നു പറഞ്ഞതിന് 2 മണിക്കൂർ സിം എടുത്തു ഫോണിൽ ഇട്ടു നോക്ക്, തിരിച്ചും മറിച്ചും ഇട്ടു നോക്ക് എന്നും പറഞ്ഞു ദേഷ്യം പിടിപ്പിച്ചു. എൻറെ ജോലി ഞാൻ എപ്പോഴോ തീർത്തു. എന്നാലും എന്നെ വിടാതെ ബാക്കിയുള്ളവരുടെ ജോലിയും ചെയ്യാൻ നിർബന്ധിക്കും. നെറ്റില്ല എന്ന് പറഞ്ഞാലും വെറുതെ വിടാൻ മനസ്സ് വരുന്നില്ല അവർക്ക്. എല്ലാ ഇടത്തും എന്നെ പോലെ ചിലരുണ്ടാവും മറ്റുള്ളവർക്ക് വേണ്ടിയും ജോലി ചെയ്യാൻ വിധിക്കപെട്ടർ ...