മറക്കാനാവുന്നില്ല
മറക്കാനാവുന്നില്ല


പ്രിയ ഡയറി,
ഇന്നലെ തല്ലു കൂടി പിരിഞ്ഞു എങ്കിലും മിണ്ടാതിരിക്കാൻ പറ്റുന്നില്ല എൻറെ സുഹൃത്തിനോട്. ഒടുവിൽ ഞാൻ എൻറെ ദേഷ്യം കളഞ്ഞു സംസാരിക്കാൻ തീരുമാനിച്ചു. ഫോൺ പല പ്രാവശ്യം ചെയ്തു എങ്കിലും അവൻ എടുത്തില്ല. ഫോൺ സ്വിച്ച്ഓഫ്. ശരിക്കും സങ്കടമായി. അപ്പോൾ അവൻറെ ഒരു സുഹൃത്തിനോട് അവനെ പറ്റി ചോദിച്ചപ്പോൾ അവൻറെ ഫോണിന് എന്തോ പ്രശ്നമാണ് എന്നും പറഞ്ഞു. അപ്പോഴാണ് മനസിലായത് അവനു എന്നോടുള്ള ദേഷ്യമല്ല ഫോണിൻറെ പ്രശ്നം കൊണ്ടാണ് ഫോൺ എടുക്കാതിരുന്നത് എന്ന്.