ലോക്ക്ഡൗൺ നീട്ടി
ലോക്ക്ഡൗൺ നീട്ടി


പ്രിയ ഡയറി,
ഇന്ന് 13 ആം തിയതി. എല്ലാവരും വളരെ സന്തോഷത്തോടെ ഇരിക്കുന്ന സമയമായിരുന്നു. കാരണം ഇന്നാണ് ലോക്ക് ഡൗൺനെ കുറിച്ച് പ്രധാനമന്ത്രി ഒരു മറുപടി പറയാൻ പോവുന്നത്. വേഗം വീട്ടിൽ നിന്ന് പോയാൽ മതി എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ലോക്ക് ഡൗൺ നീട്ടി എന്ന് പറയുന്നത്. നീട്ടുന്നത് കൊണ്ട് പ്രശ്നമില്ല. പക്ഷെ അത് വരെ കഴിക്കാൻ എന്തെങ്കിലും വേണ്ടേ? എൻറെ ശമ്പളം കൊണ്ടൊന്നും ഒന്നും വീട്ടിൽ തികയില്ല. അച്ഛൻ കടയിൽ പോയി കൊണ്ട് വരുന്നത് കൊണ്ടാണ് എല്ലാം ചെയ്യുന്നത്. ഇപ്പോൾ കടയിലും പോവാൻ പറ്റാത്ത അവസ്ഥ. എത്രനാൾ ഇത് ഉണ്ടാവും എന്ന സങ്കടത്തിലാണ് എല്ലാരും. വീണ്ടും നീട്ടിയാൽ എന്താവും അവസ്ഥ എന്ന് ചിന്തിക്കാൻ പോലും വയ്യ ...