കൂട്ടുകാരി
കൂട്ടുകാരി


പ്രിയ ഡയറി
ഇന്ന് 6 ആം തിയതി. വെറുതെ ഇരുന്ന് അമ്മയോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അമ്മയുടെ കൂട്ടുകാരി വിളിക്കുന്നത്. അവർ ആരുടെ കയ്യിൽ നിന്നോ നമ്പർ കണ്ടു പിടിച്ചു വിളിച്ചതാണ്. അമ്മക്ക് വളരെ സന്തോഷമായി. അത് കഴിഞ്ഞപ്പോൾ അമ്മ എന്നോട് ചോദിച്ചു: നിനക്ക് 1 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു കൂട്ടുകാരി ഉണ്ടായിരുന്നല്ലോ? അവൾ 1 ആം ക്ലാസ് തീർന്നപ്പോൾ ആ വിദ്യാലയത്തിൽ നിന്ന് പോയല്ലോ, അവളൊക്കെ എവിടെ ആവോ എന്ന്. അപ്പോഴാണ് ഞാൻ അവളെ പറ്റി ഓർത്തതു.
ഞാൻ വെറുതെ ഫേസ്ബുക്കിൽ കയറി നോക്കി, അവൾ ഉണ്ടോ എന്ന്. അപ്പോൾ ആണ് ഓർത്തത് ഞാൻ അവളെ കണ്ടു 17 വർഷം ആയി. മുഖഛായ തന്നെ മാറി പോയിട്ടുണ്ടാവും എന്ന് എനിക്ക് തോന്നി. പക്ഷെ അവളെ പോലെ, അതെ പേരിൽ ഒരു കുട്ടി ഉണ്ടായിരുന്നു. ഞാൻ അവൾക്കു ചെറുപ്പത്തെ 1 ആം ക്ലാസ്സിലെ ഫോട്ടോ അയച്ചു കൊടുത്തു. അവൾ ഇത് ഞാൻ ആണ് എന്നും പറഞ്ഞു. അപ്പോഴാണ് രണ്ടു പേർക്കും തമ്മിൽ തമ്മിൽ മനസ്സിലായത്. പിന്നീട് ഞാനും അവളും ഒരുപാട് നേരം സംസാരിച്ചു കൊണ്ടിരുന്നു. 17 വർഷത്തെ പറയാൻ വിട്ടുപോയതെല്ലാം പറഞ്ഞു. ഫേസ്ബുക്ക് വഴി പഴയ സൗഹൃദം വീണ്ടെടുത്തു.