Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra
Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra

ഐശ്വര്യ ശ്രീ

Tragedy Crime Inspirational


3  

ഐശ്വര്യ ശ്രീ

Tragedy Crime Inspirational


കഥയുടെ വേരുകൾ

കഥയുടെ വേരുകൾ

1 min 167 1 min 167

വരൂ, നമ്മുക്കൊരു കഥയെഴുതാം, സങ്കൽപ്പങ്ങളുടെ ചിറകില്ലാത്ത നമ്മളിലെ നമ്മളറിയാതെ ഹൃദയത്തിന്റെയാഴത്തിൽ നമ്മളോരോരുത്തരും കുഴിച്ചിട്ട ചത്തിട്ടും ചാവാത്ത ചില മാംസകഷ്ണത്തിന്റെ കഥ. കഥയെന്നു വിലയിരുത്തനാവില്ലെങ്കിലും  നമ്മുക്കെഴുതിയേ മതിയാവൂ. പോവേണ്ടത് അപ്രിയമായൊരിടത്തേക്ക് തന്നെയാണ്. നിങ്ങൾ തീരേ പ്രതീക്ഷിക്കാത്ത തിഹാർ ജയിലിലേക്ക്.


കൂടേ വരാൻ മടിയുള്ളവരോട് ഞാൻ ഒരു സത്യം പറയാം, അവിടെ നമ്മുക്കൊരു വിശിഷ്ടാതിഥിയുണ്ട്. അവരിൽ നിന്നും നമ്മുക്കേറെ പഠിക്കാനുണ്ട്. ഈ കൂടിക്കാഴ്ച അതീവരഹസ്യമായി ഞാൻ തയ്യാറാക്കിയെടുത്തതാണ്. അതിന്നു തന്നെ വേണമെന്നതും എന്റെ വാശിയാണ്.


ഒരുപാട് തിരക്കുകൾക്കിടയിലും നമുക്കായൊരു  സമയം കണ്ടെത്തിയ അവരുടെ പേര് നിങ്ങൾ ആരോടും പറയരുത്. അത് അതീവരഹസ്യമായി തന്നെ മനസ്സിൽ സൂക്ഷിക്കണം. മജിസ്ട്രേറ്റും പോലീസ് മേധാവിയും അല്ലാതെ പുറംലോകംമറിയാതെ സൂക്ഷിച്ചുവച്ചിരിക്കുന്ന രഹസ്യമാണത്. 


തടവറയിലെ തൂക്കുമരം നോക്കി ബലമുള്ള ദുപ്പട്ടചുറ്റിയ അവരെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്താം. ഗർഭത്തിൽ തന്നെ കുടുക്കിടാൻ പഠിച്ച ചേതന ഗ്രിന്ദ മാലിക്ക്. ശ്വാസം മുട്ടി മരിച്ച ആയിരകണക്കിന് ആത്മക്കളെ സാക്ഷിയാക്കി നമ്മുക്കവരോട് സംസാരിക്കാം.

വർഷങ്ങളായി അടുപ്പമുള്ള സുഹൃത്തിനോടെന്ന പോലെ അവർ നമ്മളെ നോക്കി ചിരിക്കുന്നത് കാണുമ്പോൾ നിങ്ങൾക്കു അത്ഭുതം തോന്നുന്നില്ലേ? അവരെ ആലിംഗനം ചെയ്തപ്പോൾ തന്റെ ദുപ്പട്ടയിൽ കുടുക്കുണ്ടാക്കി പാൻമസാലമണത്തിന്റെ കഴുത്തിലണിയിച്ച കൈകളെ നിങ്ങൾ ശ്രദ്ധിച്ചുകാണില്ല. എനിക്കും അവർക്കും നിങ്ങൾക്കും തമ്മിലുള്ള ഒരു കുടുക്കിന്റെ  രഹസ്യത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?


ചേതനാജിയുടെ കണ്ണുകൾക്ക് അസാമാന്യമായൊരു തിളക്കമുണ്ട്. നാളെ അവരുടെ കൈകൊണ്ടു അവസാനിക്കാൻ പോവുന്ന നാലുജീവനുകളെക്കുറിച്ചോർത്താവുമത്. നമ്മക്കവരോട് ചോദിക്കാനുള്ളത് നമ്മൾ പറയാതെ തന്നെ അവർ മനസ്സിലാക്കി കാണണം. അതുകൊണ്ടാവും തന്റെ ദുപ്പട്ട നിവർത്തി അവർ സാവധാനം കുടുക്കിടാൻ ശ്രമിക്കുന്നത്. നമ്മുക്കത് അനുകരിക്കാം. അവരുടെ നീണ്ടവിരലുകളുടെ ചലനം സൂക്ഷമമായി വിലയിരുത്തേണ്ടതുണ്ട് കാരണം  തയ്യൽമെഷീനുമായി പുറത്തിറങ്ങിയ പതിനാറുകാരനെ നമ്മുക്ക് അവൻ തുന്നിച്ചേർത്ത ഈ ദുപ്പട്ടകൾ  കൊണ്ടു  തന്നെ  നേരിടേണ്ടതായിട്ടുണ്ട്. ആരാച്ചാരോളം വന്നില്ലെങ്കിലും നമ്മുടെ കുരുക്കുകൾ കഴുത്തിലെ തലച്ചോറിലേക്ക് പോവുന്ന  നാഡീകളിൽ വലിഞ്ഞു മുറുക്കണം. എനിക്കറിയാം ചേതനയുടെ കണ്ണുകൾ നമ്മോടു പറയുന്നത് അതു തന്നെയാവാം.


ഞാനും നിങ്ങളും ഉണ്ടാക്കിയ കുരുക്കളിൽ പല വർണ്ണങ്ങൾ ഉണ്ടായിരുന്നു. തടവറയ്ക്കുള്ളിലെ പുരുഷപ്രേതങ്ങൾക്കു മുന്നിൽ ദുപ്പട്ടയില്ലാതെ നിൽക്കാൻ പേടിക്കേണ്ടെന്നു ആ കുരുക്കുകൾ നമ്മെ ഓർമപ്പെടുത്തണം. കുരുക്കുകൾ ഓരോന്നായി ചേതനാജി അവരുടെ കൈകളിൽ കോർത്തിണക്കി. പഴയ ഇരുമ്പുപെട്ടിയിൽ ഗർഭം ധരിച്ച കറുത്ത കയർ തൊട്ട്  അവർ  പ്രാർത്ഥനയിൽ മുഴുകി. ഓരോ നിമിഷവും അതിലെ അവരുടെ പൂർവികരുടെ വിരലുകൾ കൈത്തണ്ടയിൽ തൂക്കിയെടുത്ത ദുപ്പട്ട കുരുക്കുകളെയും വിഴുങ്ങിയെടുക്കുകയാണെന്ന് തോന്നി. കണ്ണുകളടച്ച ചേതനാജി അലറി വിളിച്ചു കരഞ്ഞു.

"നിർഭയ... "

ഭിത്തിയിൽ തട്ടി ഭൗതികശാസ്ത്രത്തിലെ തിയറികൾ അലയടിച്ചു.


എട്ടുവർഷമായി കാത്തിരുന്ന കഴുമരത്തിൽ നിർഭയയുടെ ശരീരഭാഗങ്ങൾ ചിതറി വീഴുന്നതായി തോന്നി, അതിലൊരു കഷ്ണം പുറത്തു വിധവയാവാതിരിക്കാൻ സമരം ചെയ്യുന്നവരുടെ ഭിക്ഷപാത്രത്തിൽ വീണു. നാളെ ഈ കഴുമരത്തിൽ തൂങ്ങുന്ന നാലുതലകൾ അനുഭവിക്കുന്ന നിമിഷനേരത്തെ വേദനകൾക്കു മുന്നിൽ ഓടുന്ന ബസ്സിൽ നിന്നും  ഓരോ നിർഭയമാരുടെയും കുടൽമാല പുറത്തുചാടി. തൂക്കുന്നതിനു തൊട്ടുമുൻമ്പ് നാലുപേരുടെ നാഡീപരിശോധന നടത്തുന്ന ഡോക്ടർക്കു മുന്നിൽ ജീവശ്വാസം മാത്രം പതിനേഴു ദിവസങ്ങൾ നിലയുറപ്പിച്ച ആ വികൃതമായ ശരീരം മിന്നിമാഞ്ഞു കാണുമോ, കറുത്ത തുണികൊണ്ടു മുഖം മറയ്ക്കുമ്പോൾ  അവളുടെ അവസാനവസ്ത്രവും ഊരിയെറിഞ്ഞതു അവർക്കോർമകാണുമോ?


നിർഭയ...

ചേതനാജി  തന്റെ  പ്രാർത്ഥനയവസാനിപ്പിച്ചപ്പോൾ നമ്മുടെ ഹൃദയമിടിപ്പിന്റെ ശബ്ദമല്ലാതെ അവിടെ വേറൊന്നും കേൾക്കാൻ ഉണ്ടായിരുന്നില്ല. ഓരോ കുറ്റവാളിയും കണ്ണു പുറത്തു തള്ളി, നാവിൽ നിന്നും രക്തം വാർന്നു, കഴുത്തെല്ലുപൊട്ടി, മരണഭയത്താൽ മലമൂത്രവിസർജനം നടത്തി പാതാളത്തേക്കു തള്ളുന്ന ലിവറിനു നല്ല തിളക്കമുണ്ടായിരുന്നു. ലിവറിനെയും ചേതനാജിയേയും നോക്കി വിശുദ്ധ ഗ്രന്ഥം തൊട്ടു നാലിലൊരുവന്റെ നാവിൻ നിന്നു നാളെയൊരു ഒരു മഹത് വചനം കേൾക്കാം "ഞങ്ങളെ തൂക്കിക്കൊന്നാൽ ഈ രാജ്യത്ത് ബലാത്സംഗം ഇല്ലാതാവുമെങ്കിൽ തൂക്കി കൊല്ലുക തന്നെ വേണം."


തിരിച്ചു പോവുന്ന നമ്മളെ നോക്കി ചേതനാജി ഒരു പുഞ്ചിരിയോടെ പറഞ്ഞു "കോഴികളെ കൊല്ലാൻ  ആരാച്ചാരുടെ ആവിശ്യമില്ല." കൈയിലെ ഓരോ കുരുക്കിലും കഥയുടെ വേരുകൾ പടർന്നു പിടിക്കുകയാണ്. വരൂ, നമ്മുക്ക് വേഗം വീട്ടിലെത്തേണ്ടതുണ്ട്. കുട്ടികൾക്കു വിജയത്തിന്റെ ലഡ്ഡു  വിതരണം ചെയ്തു ആഘോഷിക്കേണ്ടതുണ്ട്.


കടപ്പാട്

ആരാച്ചാർ കെ ആർ മീര


Rate this content
Log in

More malayalam story from ഐശ്വര്യ ശ്രീ

Similar malayalam story from Tragedy