കസേര
കസേര


പ്രിയ ഡയറി,
ഇന്ന് 23 ആം തിയതി. വീട്ടിലെ കസേരയിൽ ഇരുന്നു ഭയങ്കര മുതുകു വേദന. ഓഫീസിൽ 5 മണിക്കൂറേ ഞാൻ കസേരയിൽ ഇരുന്നു ജോലി ചെയ്യാറുള്ളു, ബാക്കി നേരം ചുറ്റി കൊണ്ടേ ഇരിക്കും. പണി തീർക്കുന്നത് കൊണ്ട് ആരും ഒന്നും ചോദിക്കില്ല. പക്ഷെ വീട്ടിൽ ഞാൻ ദിവസവും 10 മണിക്കൂറാണ് ഒരേ ഇടത്തു ഇരിക്കുന്നത്. അത് കൊണ്ട് തന്നെ ഓഫീസിലെ കസേര കിട്ടിയിരുന്നെങ്കിൽ നന്നായിരിക്കും എന്ന് തോന്നി. ഒടുവിൽ ഞാൻ രണ്ടു തലോണ കസേരക്ക് മുകളിൽ വച്ചിരുന്നു. അതുകൊണ്ടു വേദന കുറച്ചു കുറവുണ്ട് .