കൊറോണയും ലോക്ഡൗണും
കൊറോണയും ലോക്ഡൗണും


പ്രിയ ഡയറി,
ഇന്ന് 25 ആം തീയതി ലോക്ഡൗൺ ചെയ്യാൻ പോവുന്നു എന്നു നമ്മുടെ പ്രധാനമന്ത്രി അറിയിച്ചു. എന്താവും എൻറെ അവസ്ഥ എന്നു ചിന്തിക്കാൻ പോലും വയ്യ. ഒരു കടയും ഇല്ല. ആപ്പീസിൽ പോയപ്പോൾ അതിനും മേലെ വീട്ടിലിരുന്നാണു ഇനി ജോലി എന്നു പറഞ്ഞു. അച്ഛൻ പതിവില്ലാതെ നേരത്തെ കടയടച്ചു. എല്ലാ ഇടത്തും നിശബ്ദത. എല്ലാവരും വീട്ടിനുള്ളിൽ തന്നെ. ഒരുദിവസത്തെ പ്രശ്നമാണെന്നു കരുതിയപ്പോൾ 21 ദിവസത്തേക്കു വെളിയിൽ പോവാൻ കഴിയാത്ത ജീവിതം.
അച്ഛൻ അത്യാവശ്യ സാധനമെല്ലാം കൊണ്ട് വന്നു വീട്ടിൽ വച്ചിട്ടുണ്ട്. വെളിയിൽ പോയാൽ പോലീസിന്റെ അടി, അതും പേടിച്ചു വീട്ടിൽ തന്നെ ഇരിപ്പായി. കൊറോണ വന്നതും ജീവിതം തന്നെ മാറി പോയി. പാവം അമ്മ, എനിക്കും അച്ഛനും എല്ലാ കാര്യത്തിനും അമ്മ വേണം. എല്ലാവർക്കും അവധി പക്ഷെ അമ്മക്കില്ല അത്. വാട്സാപ്പിലെ കൊറോണയുടെ തമാശകൾ കണ്ടു കൊണ്ട് ഞാൻ വീട്ടിൽ തന്നെ ഇരുന്നു...