STORYMIRROR

Manesh Rudra

Horror Fantasy Thriller

3  

Manesh Rudra

Horror Fantasy Thriller

കല്ലടിക്കോടൻ കരി നീലി

കല്ലടിക്കോടൻ കരി നീലി

1 min
284

കല്ലടിക്കോടൻ മലയിലെ കറുത്ത നീലി...


മലബാറിലെ പരമ്പരാഗത ഐതിഹ്യ സങ്കൽപമാണു കല്ലടിക്കോടു നീലി. ഇവിടത്തെ നാടോടിക്കഥകളിലെ ശക്തമായ പ്രമേയങ്ങളിലൊന്നാണിത്. ഇതിനെ അധികരിച്ചു രൂപം കൊണ്ട കലാരൂപങ്ങളാണു നീലിയാട്ടവും കരിങ്കുട്ടിയാട്ടവും. കരിനീലിയാട്ടമെന്നും നീലിയാട്ടത്തിനു പേരുണ്ട്. സൗന്ദര്യവും അനുഷ്ടാനവും വിശ്വാസവും സമന്വയിക്കുന്ന കലാരൂപങ്ങളാണിവ. വാമൊഴികളിലൂടെ പ്രചരിച്ച പുരാണ വൃത്തങ്ങളിലൂടെയാണിവയുടെ അടിസ്ഥാനം.

പാലക്കാടു ജില്ലയിലാണു പശ്ചിമഘട്ടത്തിലെ കല്ലടിക്കോടൻ മല. അപൂർവ ഔഷധമായകന്മദം സമൃദ്ധമാണിവിടെ. ആതു തേടി ധാരളം വൈദ്യന്മാർ ഇവിടെ എത്താറുണ്ട്. മറ്റൊരു വിഭാഗം കൂടി ഇവിടെ വരാറുണ്ട്. മഹാ മാന്ത്രികരാണത്.

ഈ മലനിരകളുടെ പേരു കേൾക്കുമ്പോൾ അവരുടെ മനസ്സിൽ നിറയുന്നതു രൗദ്രമൂർത്തിയായ നീലിയെക്കുറിച്ചുള്ള ഭീതിയും ഭക്തിയും നിറഞ്ഞ സങ്കൽപങ്ങളാണ്. ഇവിടത്തെ ഉൾവനമായ മുത്തികുളത്താണത്രേ ഈ വനദേവത വിഹരിക്കുന്നത്. ഈസങ്കൽപത്തിനു കൃത്യമായ ഒരു രൂപമില്ല. കല്ലടിക്കോടു മലകളിലും കാട്ടിലും നീലി നിറഞ്ഞു നിൽക്കുന്നു. കാറ്റായും തീയായും ജലമായും അവർ ആ സാന്നിധ്യം അറിയുന്നു. കാട്ടാനയും കടുവാപുലികളുമൊക്കെ നീലി മുത്തിയുടെ വളർത്തു മൃഗങ്ങൾ. ചില പൗർണമി രാത്രികളിൽ കല്ലടിക്കോടു മലകൾക്ക് അപാരമായ സൗന്ദര്യമാണ്. സൂക്ഷിച്ചു നോക്കിയാൽ മുടിയഴിച്ചു നീണ്ടു നിവർന്നു കിടക്കുന്ന ഒരു സ്ത്രീരൂപം പോലെ മല അവർക്കു ദർശനം നൽകുമത്രേ. മലയിൽ നിന്നു നിലിയെയോ നീലിയിൽ നിന്നു മലയെയോ വേർപെടുത്തുക അവർക്ക് അസാധ്യം. ഈ ദേവതയെ ഉപാസിച്ചു സിദ്ധി നേടിയെന്നു വിശ്വസിക്കുന്ന ധാരാളം മന്ത്രവാദികളുണ്ട്.നീലി ഉപാസനയിലൂടെ സിദ്ധി നേടിയവർക്കു ശത്രുക്കളെ പീഡിപ്പിക്കുവാനും നിഗ്രഹിക്കാനുമൊക്കെ കഴിയുമത്രേ. ശത്രു നാശത്തിനു മാത്രമല്ല മാട്ടും മന്ത്രവാദവുംകൊണ്ടു പൊറുതിമുട്ടുന്നവരെ രക്ഷിക്കാനും സ്ത്രീകളെ വശീകരിക്കാനും ഇവർക്കു കഴിവുണ്ടെന്നാണു വിശ്വാസം. ഇതിൽപ്പലരും ഇപ്പോൾ പാലക്കാടിന്റെ തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലാണധികവുമുള്ളത്. നീലിയുടെ അനുഗ്രഹത്തിലൂടെ ദുരാത്മാക്കളെ വേർപെടുത്തി ആണിയിലോ ഇരുമ്പിലോ ആവാഹിച്ചു മരങ്ങളിൽ തളച്ചിടുമത്രേ. അതിന്റെ നേർ സാക്ഷ്യം ഉൾവനത്തിലെ ചില മരങ്ങളിലുണ്ട്.


നിങ്ങൾക്കു നീലി ആരാണ് എന്ന് അറിയണോ


ഞാൻ കഥ തുടരണോ വേണ്ടയോ

ഇത് കഥയുടെ ഒരു ചുരുക്കം


Just trailer 😁😁😁




Rate this content
Log in

Similar malayalam story from Horror