Manesh Rudra

Romance

2.8  

Manesh Rudra

Romance

ശിവപ്രിയ

ശിവപ്രിയ

3 mins
175


ഹലോ ഫ്രണ്ട്സ്  കുറച്ചു ബിസി ആയി പോയി

ആദ്യം കഥാപത്രങ്ങളെ പരിജയപ്പെടാം....

നമ്മുടെ ഹീറോ ആണ് ശിവ അവനെ പറ്റി പറയുകയാണെങ്കിൽ അവൻ ഒരു മോഡേൺ ആണ്..

ബാംഗ്ലൂർ വളർന്ന ശിവ അത്യാവശ്യം കൂതറ ആണ്

പെൺകുട്ടികളുടെ കൂടെ ചുറ്റികാളി ഒക്കെ ആയി ആണ് ശിവയുടെ മെയിൻ കലാപരിപാടി...

ദിവസം ബാറിൽ പോയി വോഡ്ക ഒക്കെ കുടിച്ച് ഹോട്ടലിൽ കിടക്കും

ശിവയുടെ അച്ഛനും അമ്മയും വലിയ പണക്കാർ ആണ് അതു കൊണ്ട് തന്നെ അവർക്കു ശിവയെ ചെറുപ്പം മുതൽ നന്നായി നോക്കാൻ പറ്റിയില്ല....

അതു കൊണ്ട് ചെറുപ്പം മുതൽ ശിവ ഒരു ഹോസ്റ്റൽ സ്കൂളിൽ നിന്നും ആണ് പഠിച്ചത്

അവനു ആരും കുട്ടുകാർ ഇല്ലായിരുന്നു

അങ്ങിനെ ഓരോ ദിവസവും ശിവ  തള്ളി നിക്കി

തന്നോട് മിണ്ടാൻ ആരും ഇല്ല എന്ന് അവൻ കരുതി

എന്നാൽ ശിവയെ അവന്റെ ടീച്ചർ ശ്രദ്ധിക്കുന്നുണ്ടായിരിന്നു

അവന്റെ പെരുമാറ്റം മറ്റു കുട്ടികളെ പോലെ അല്ലായിരുന്നു

അവനു പെട്ടന്ന് ദേഷ്യം തോന്നും

അങ്ങിനെ സംഭവിച്ചാൽ  അവനെ പറഞ്ഞു മനസ്സിലാക്കാൻ പാട് ആണ്

അവനു പഠിത്തത്തിൽ കുറച്ചു പുറകിൽ ആയതു കൊണ്ട് ടീച്ചർ അവനു ട്യൂഷൻ എടുക്കാൻ തീരുമാനിച്ചു

എന്നാൽ അവൻ ആരു പറഞ്ഞിട്ടും കേട്ടില്ല

അങ്ങനെ ടീച്ചർ അവനെ  ഹോസ്പിറ്റലിൽ കൊണ്ട് പോയി ഡോക്ടറെ കാണിച്ചു

ഡോക്ടർ അവനെ  പരിശോധന കഴിഞ്ഞു പറഞ്ഞു ...

ആലിസ്  അതെ  ടീച്ചറെ നമുക്ക് ആലീസ് എന്ന് വിളിക്കാം

അല്ലെങ്കിൽ കൺഫ്യൂഷൻ ആവും

ഡോക്ടറെ നമുക്ക് ഷാജി എന്ന് വിളിക്കാം ഡോക്ടർ ഷാജി

അങ്ങനെ...


ഡോക്ടർ ഷാജി : ആലീസ് നിങ്ങൾ ഒന്ന് പുറത്തു നിൽക്കുമോ

എന്നിക്കു ശിവയോട് കുറച്ചു കാര്യം ചോദിക്കാൻ ഉണ്ട്.....

ആലിസ് : ശരി ഡോക്ടർ എന്തങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി

ഡോക്ടർ ഷാജി : വിളിക്കാം ആലിസ് നിങ്ങൾ ടെൻഷൻ ആവാതെ ഇരിക്കു

ഡോക്ടർ ഷാജി : മോനെ ശിവ  നിനക്ക് എന്നോട് ദേഷ്യം ആണോ

ശിവ : ഇല്ല ഡോക്ടർ

ഡോക്ടർ ഷാജി : ഗുഡ് അങ്ങനെ വേണം നമ്മൾ ദേഷ്യം നിയത്രിക്കണം അല്ലെങ്കിൽ നമുക്ക് ശത്രുകൾ കൂടും..

ശിവ : ഡോക്ടർക്കു ശത്രുകൾ ഉണ്ടോ..?

ഡോക്ടർക്കു ദേഷ്യം വരില്ലെ അപ്പോൾ ഒരിക്കലും

ഡോക്ടർ ഷാജി : വരും പക്ഷെ നമ്മൾ ഒരുകാര്യം ഇല്ലാതെ ഒരാളോട് ദേഷ്യം കാണിക്കുവാൻ പാടില്ല ശിവ

അതു കൊണ്ട് ആണ് മോന് കുട്ടുകാർ ഒന്നും ഇല്ലാത്തെ

ശിവ : ചെറുപ്പം മുതൽ ഞാൻ ഒറ്റക് ആയിരുന്നു പലപ്പോഴും ഞാൻ രാത്രിയിൽ ഞെട്ടി ഉണർന്നു പോവും

എന്റെ കൂടെ എന്റെ അച്ചനും അമ്മയും ഇല്ല എന്ന് ഓർത്തു ഒരുപാട് വിഷമിക്കും

(ഡോക്ടർ ആലിസ് നെ വിളിച്ചു )

ആലിസ് : ഡോക്ടർ കുഴപ്പം ഒന്നും ഇല്ലാലോ

ഡോക്ടർഷാജി : ഏയ്യ് ഒന്നും ഇല്ല

ശിവയെ  ഒരിക്കലും തനിച്ചു ഇരിക്കുവൻ അനുവദിക്കരുത് അതു നോക്കണം

ആലിസ് : ശരി ഡോക്ടർ

അങ്ങനെ ആലിസ് അവനെ സ്വന്തം മോനെ പോലെ നോക്കി

വർഷങ്ങൾ കഴിഞ്ഞു ശിവയെ  ആലിസ് നഴ്സിംഗ് പഠിക്കുവാൻ ബാംഗ്ലൂർക്കു അയച്ചു

അവിടെ വച്ചു അവനു ഒരുപാട് കുട്ടുകാരെ കിട്ടി

പിന്നെ മദ്യം പുകവലി ഒക്കെ അവൻ പഠിച്ചു

പെൺകുട്ടികളും ആയി ഡേറ്റ് പോയി

അങ്ങനെ ശിവയെ  ആലിസ് വിളിച്ചു

ഇപ്പോൾ ശിവയ്ക്കു വിവാഹം കഴിക്കുവാൻ ഉള്ള പ്രായം ആയി

അങ്ങനെ ആലിസ് അവനെ വിളിച്ചു സംസാരിച്ചു വീട്ടിലേക്കു വരാൻ പറഞ്ഞു

നാട്ടിൽ ഉത്സവം ആണ് എന്നും പറഞ്ഞു

ശിവപറഞ്ഞു ഞാൻ എന്റെ കൂട്ടുകാരെയും വിളിച്ചു വരാം

ശിവ പറഞ്ഞു കൊടുത്തു അവന്റെ കൂട്ടുകാർക്കു നാട്ടിൽ ഒരു ക്ഷേത്രം ഉണ്ട് അവിടുത്തെ ഉത്സവത്തിനു അമ്മ വിളിക്കുന്നത് ആണ്

ആലിസ്നെ ശിവ അമ്മ എന്ന് ആണ് വിളിക്കുന്നത്

ശിവയോട് കൂട്ടുകാർ ചോദിച്ചു  ശിവ

വലിയ ഉത്സവം ആണോ അവിടെ

ശിവ പറഞ്ഞു അതെ  7 ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങ് ഉണ്ട് ...

ശിവനും പാർവതിയും ആണ് പ്രതിഷ്ഠ

പക്ഷെ പ്രധാന പ്രതിഷ്ഠ പാർവതി ദേവിയെ ആക്കി എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്

ഒരു മുത്തശ്ശി കഥ പോലെ പറഞ്ഞു തന്നത് ആണ്

കൂട്ടുകാർ പറഞ്ഞു  നീ പറ ശിവ  ഞങ്ങൾക്കും അറിയാൻ ഒരു ആകാംക്ഷ

ശിവ പറഞ്ഞു

വർഷങ്ങക്ക് മുൻപ് അവിടെ ഒരു മഹർഷിതപസ്സു ചെയ്ത് എന്ന് പറഞ്ഞു.

മഹർഷിയുടെ തപസ്സിൽ സന്തുഷ്ട്ടൻ ആയി ശിവൻ  പ്രതിഷപ്പെട്ട്

ചോദിച്ചു ഭക്ത നിനക്ക് എന്തു വരം ആണ് വേണ്ടത് എന്ന് എന്നാൽ മഹർഷി ഒന്നും വേണ്ട മഹാദേവനെ കാണുവാൻ കഴിഞ്ഞു അതു മതി എന്നിക്കു

പക്ഷെ ഭഗവാൻ ശിവൻ പറഞ്ഞു നിനക്ക് ഞാൻ എന്റെ പൂജ ലിംഗം തരാം  എനിക്കു ഏറ്റവും പ്രിയപ്പെട്ട ഈ ശിവലിംഗത്തിൽ

അർച്ചന ചെയുവാൻ ഇവിടെ ഒരു കൂവള വൃക്ഷം തന്നെ വളരും  പക്ഷെ അതിൽ നിന്നും ആരെങ്കിലും ക്ഷേത്രത്തിൽ വന്നാൽ അവരുടെ ദേഹത്തു അതിലെ പുഷ്പം വീണാൽ അവർ എനിക്കു ഒരുപാട് പ്രിയപ്പെട്ടവർ ആകും

എന്നാൽ വൃക്ഷത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണാൽ അവരുടെ ഭർത്താവ് മരിച്ചു പോവും എന്നും പറഞ്ഞു ശിവൻ

പിന്നെ ശിവഭഗവാൻ കൊടുത്ത ശിവലിംഗം

പാർവതി ദേവി ദിവസം ശിവനെ പൂജിക്കുന്ന ശിവ ലിംഗം ആണ് അതു കൊണ്ട് ദേവി അതു തിരിച്ചു ചോദിക്കാൻ വന്നു എന്ന് പറഞ്ഞു

എന്നാൽ ശിവ ഭാഗവാൻ വേറെ ഒരു ശിവ ലിംഗം പാർവതി ദേവീക്ക് കൊടുത്തു എന്നുംദേവിയോട് ഇവിടെ കുടിയിരിക്കാൻ പറഞ്ഞു എന്നും ആണ് വിശ്വാസം.

പക്ഷെ അതൊക്കെ ഒരേ വിശ്വാസം എന്ന് പറഞ്ഞു ശിവ ചിരിച്ചു

കൂട്ടുകാർ ചോദിച്ചു അപ്പോൾ ശിവ ഇതുവരെആരുടെ എങ്കിലും ദേഹത്തു ആ പുഷ്പം വീണിട്ട് ഉണ്ടോ

ശിവ പറഞ്ഞു ഇല്ല എന്ന് ആണ് അമ്മ പറഞ്ഞെ.  

പക്ഷെ ഉത്സവം അല്ലെ ചിലപ്പോൾ ആരുടെ എങ്കിലും ദേഹത്തു വീഴും എന്ന് നോകാം നമുക്ക്

ശിവ യാത്രക്കു ഒരുങ്ങി

പക്ഷെ അന്ന് ഉറങ്ങുബോൾ ശിവ ഒരു സ്വപ്നം കണ്ടു

ഒരു സുന്ദരി കുട്ടി അവൾ അമ്പലത്തിലേക്കു കയറുമ്പോൾ ആ പുഷ്പം അവളുടെ തലയിലേക്ക് വീഴ്ന്നു

ശിവ ഞെട്ടി ഉണ്ണർന്നു ചുറ്റും നോക്കി

ഫ്രണ്ട്സ് ചോദിച്ചു എന്തു പറ്റി ശിവ

ശിവ പറഞ്ഞു നമുക്ക് ഉടനെ തന്നെ നാട്ടിൽ പോവണം

കൂട്ടുകാർ ചോദിച്ചു എന്തു പറ്റി ഉത്സവത്തിന് ഇനിയും 4 ദിവസം ഇല്ലേ

ശിവ പറഞ്ഞു പോവണം എന്ന് പറഞ്ഞാൽ പോവണം

ശിവ ദേഷ്യപ്പെട്ടു പറഞ്ഞു

അവർ രാത്രി തന്നെ യാത്രതിരിച്ചു പോകുന്ന വഴിയിൽ എല്ലാം ശിവയുടെ മനസ്സിൽ ആ സുന്ദരി ആയിരുന്നു ആരാണ് അവൾ

അമ്മ പറഞ്ഞത് ശരി ആണെങ്കിൽ അവൾ ഒരു ഭാഗ്യവതി ആണ്

ശിവ പതിയെ ഉറങ്ങി പോയി പിറ്റേന്ന് അവൻ അമ്മയുടെ കൂടെ അമ്പലത്തിൽ പോയി പക്ഷെ അവിടെ ആലിസ് പുറത്തു നിന്നു പറഞ്ഞു ശിവ നീ പോയി വാ എന്ന് അപ്പോൾ പൂജാരി പറഞ്ഞു ഇവിടുത്തെ ദേവന് ഉത്സവം നാളിൽ ആർക്കു വേണലും കയ്യറി കാണാൻ പറ്റും എന്ന്

പക്ഷെ ഞാൻ ഇവിടുത്തെ പൂജാരി ആയി 28 വർഷം ആയി ആ വൃഷത്തിലെ ഒരു ഇല പോലും ഇതുവരെ എന്റെ ദേഹത്തു വീണിട്ട് ഇല്ല

ഞാൻ കയ്യറി എടുക്കാർ ആണ് പതിവ് എന്നും പറഞ്ഞു

ശിവ അമ്പലത്തിൽ കയറി പ്രദഷിണം വച്ചു

ശിവ പുറത്തക്കു പോയി അന്നദാനം കഴിക്കാൻ

അപ്പോൾ ആണ്  ഒരു സുന്ദരി കുട്ടി അമ്പലത്തിലേക്കു കയറുന്നെ അവൾ കാൽ എടുത്തു വച്ചു അമ്പലത്തിൽ കയറുമ്പോൾ ആ കൂവള ഇല അവളുടെ നെറുകിൽ വീണു

അപ്പോൾ തന്നെ ക്ഷേത്ര മണികൾ തനിയെ അടിക്കുവാൻ തുടങ്ങി

പൂജാരി ഓടിവന്നു അവളുടെ കാലിൽ വീണ് നമസ്കരിച്ചു

ശിവ ഓടി വന്നു അവളെ നോക്കി

അതെ അവൾ തന്നെ ശിവ സ്വപ്നത്തിൽ കണ്ട സുന്ദരി

അവൾ ശിവയോട് ചോദിച്ചു...

ഹലോ എന്താണ് ഇങ്ങിനെ നോക്കുനെ

ശിവ പറഞ്ഞു  നീ ആരാണ്

നിന്നെ ഞാൻ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്......

...........തുടരും

ഫ്രണ്ട്സ് സ്റ്റോറി ഇഷ്ട്ടം ആയാൽ റിവ്യൂ ചെയ്യണേ  നിങ്ങളുടെ അഭിപ്രായം പറയണം

അതു എന്തു ആയാലും



Rate this content
Log in

Similar malayalam story from Romance