akshaya balakrishnan aalipazham

Drama Romance

4.7  

akshaya balakrishnan aalipazham

Drama Romance

കാലം കാത്തുവെച്ച പ്രണയം

കാലം കാത്തുവെച്ച പ്രണയം

1 min
4.0K


മരിക്കും മുമ്പ് ഒരിക്കൽ കൂടി കാണണം എനിക്ക് നിന്നെ .. എന്റെ പ്രാണനെ..എന്നോട് ഉള്ള പ്രണയം ആ കണ്ണുകളിൽ  ഇപ്പോളും ഒളിച്ചിരിപ്പുണ്ടോ എന്ന് പരതണം എനിക്ക്.. നരവീണ നിന്റെ മുടിയിലൂടെ ഒന്ന് കൈ ഓടിക്കണം.. ഒന്നിനും അല്ല ഒരിക്കൽ എന്റെ ലാളനകൾ ഏറ്റവ അല്ലെ ?  അതിന്റെ ഓർമ പുതുക്കൽ അത്രമാത്രം..എന്റെ തിമിരം ബാധിച്ചു കാഴ്ച കുറഞ്ഞ കണ്ണുകളിൽ നിന്റെ രൂപം ആരാധനയോടെ തെളിഞ്ഞു വരുന്നത് കാണുമ്പോൾ നിന്നിൽ പിറവി എടുക്കുന്ന ആ കുഞ്ഞു ചിരി ഒരു പിശുക്കും ഇല്ലാതെ ചിരിക്കണം നീ.. കുറച്ചു നേരത്തേക്ക് എങ്കിലും നിന്റെ ഊന്നുവടി ആവണം എനിക്ക്.. എന്റെയും നിന്റെയും കൈകൾ ആ ആലിംഗനം വർഷങ്ങൾ ആയി കാത്തിരിക്കുന്നുണ്ടാവാം.. 


ആദ്യത്തെ ഒന്ന് രണ്ടു ബട്ടൺ തുറന്നിട്ട നിന്റെ ഷിർട്ടിന്റെ വെളിയിലെ കാഴ്ചകൾ കണ്ടു ആസ്വദിക്കുന്ന വെള്ളിപോലെ തിളങ്ങുന്ന നിന്റെ നെഞ്ചിലെ രോമങ്ങളെ മതിവരുവോളം നോക്കി നിൽക്കണം .. നിന്നോട് എപ്പോളും ഇങ്ങനെ ചേർന്നു നിന്നു നിന്റെ ഹൃദയസ്പന്ദനം കേൾക്കുന്ന അവരോടു എന്റെ മുഖത്തു കുശുമ്പ് കുത്തണം.. പണ്ടത്തെ പോലെ നീ അറിയാതെ ഇടക്ക് ഇടക്ക് നിന്നെ ഒളിഞ്ഞു നോക്കണം. നീ കണ്ടുപിടിക്കുമ്പോൾ നാവുകടിച്ചു കൊണ്ട് നോട്ടം മാറ്റണം.. അപ്പോൾ ഉള്ള നിന്റെ മനോഹരമായ പുഞ്ചിരി അകകണ്ണിൽ മിഴിവോടെ കാണണം എനിക്ക്..


ഒരിക്കൽ നമ്മളുടേത് ആയ ഇടങ്ങളിൽ വീണ്ടും പോവണം നമ്മുക്ക്.. പഴയ നാഥനും കൃതിയുമായി.. ആ പാർക്കിലെ ചാരുബെഞ്ചിൽ ഒന്നിച്ചു ഇരിക്കണം നിന്റെ തോളിലേക്ക് തലചായ്ച്ചു എനിക്ക് വീണ്ടും സ്വപ്‌നങ്ങൾ പറയണം. കുഴിയിലേക്ക് കാലുന്നിട്ടിയിരിക്കുന്ന എനിക്ക് എന്ത് സ്വപ്നങ്ങൾ എന്നോ? നഷ്ടസ്വപ്‌നങ്ങൾ ഒരുപാട് ഇല്ലേ? നീ, നിന്റെ കൂടെ ഉള്ള ജീവിതം നമ്മളുടെ വാക്കുകളിലൂടെ ജന്മമെടുത്ത ഈ ഭൂമി കാണാൻ കഴിയാതെ പോയ നമ്മളുടെ കുഞ്ഞുങ്ങൾ അങ്ങനെ എന്തെല്ലാം കാര്യങ്ങൾ പറയാൻ ഉണ്ട് എന്നോ?  വീഞ്ഞുപോലെ വർഷങ്ങൾ എത്ര കഴിഞ്ഞാലും വീര്യം കൂടി അനശ്വരമായി നമ്മളുടെ പ്രണയം മാറണം..


എന്തിനായിരുന്നു ഈ പിണക്കം ഈ അകലം എന്ന് ഓർത്തെടുക്കാൻ ആവുന്നില്ല.. അപരിചിതർ ആയി കണ്ടുമുട്ടി എന്റെ നീയും നിന്റെ ഞാനും അല്ല, നമ്മൾ ആയ ഇടത്തേക്ക് ആ കടൽകരയിലേക്ക് പോവണം നമ്മുക്ക്.ബലക്കുറവ് ഉള്ള കൈ ആണെങ്കിലും നീ എന്നെ മുറുക്കെ പിടിക്കുമ്പോൾ ആ സുരക്ഷിത്വത്തിൽ കടൽ തീരത്തുകൂടെ നടക്കണം ആ സായാഹ്നം അത്രമേൽ മധുരമുള്ളതായി മനസ്സിൽ കുറിച്ചിടണം ..  വീണ്ടും കാണുക എന്നൊന്ന് ഉണ്ടാവോ അറിയില്ല. മരണം വന്നുവിളിക്കുമ്പോൾ ഒരു യാത്രമൊഴി പറയാതെ നമ്മിൽ ആരാ ആദ്യം പോവുക അറിയില്ല..ഞാൻ ആയാൽ മതിയായിരുന്നു മാറ്റൊരു ലോകത്ത് നിന്നു എനിക്ക് എന്നും നിന്നെ കാണാലോ? കാണണം എനിക്ക് എന്റെ നാഥനെ ഈ കൃതിയുടെ സ്വന്തം പ്രാണനെ, എന്റെ പ്രണയത്തെ…



Rate this content
Log in

Similar malayalam story from Drama