Jyothi Kamalam

Drama Action Crime

4.5  

Jyothi Kamalam

Drama Action Crime

"ഹണി ബീസ്" എന്ന "സ്വീറ്റ് ഡെവിൾസ്"

"ഹണി ബീസ്" എന്ന "സ്വീറ്റ് ഡെവിൾസ്"

5 mins
326


ദളം 1

ഡിസംബറിലെ കുളിരുള്ള ഒരു പ്രഭാതം ....

മഞ്ഞിൻ കണങ്ങളെ കൈകളിൽ കോരിയ ഭാരത്താൽ തൂങ്ങിയാടുന്ന പുൽക്കൊടികൾ ...

എങ്ങും ഗുൽമോഹർ മരങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്നു ..... ചുവന്ന പരവതാനി വിരിച് പുതിയ തലമുറയെ ആനയിക്കാൻ അണിഞ്ഞൊരുങ്ങി നിൽക്കുന്നു.

ഇടതോറും കൃത്യമായ അകലത്തിൽ സ്വർണ്ണവർണ്ണ ഭൂഷിതയായി നിൽക്കുന്ന കൊന്നമരങ്ങൾ നവവധുവിനെ ഓർമ്മപ്പെടുത്തി.

കോവിഡ് മഹാമാരി മുറിച്ചു മാറ്റിയ വിടവ് നികത്താൻ കുട്ടികളെ പ്രാപ്തരാക്കാൻ വീണ്ടും അധ്യയന വർഷത്തിലേക്കു കടക്കുന്ന വല്ലഭ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി.

തലയെടുപ്പോടെ നിൽക്കുന്ന പുതിയ ബ്ലോക്കുകൾ…അതിൽ വായനശാലയിലേക്കും സ്പോർട്സ് ഫെസിലിറ്റി കോറിഡോറിലേക്കും സ്വിമ്മിങ് പൂളിലേക്കും ഒക്കെയുള്ള ചൂണ്ടുപലക വളരെ വ്യക്തമായിത്തന്നെ കാണാം ....

ആംഫി തീയേറ്ററും കോളേജിൽ നിരനിരയായി ഇട്ടിരിക്കുന്ന കോളേജ് ബസും ...വലിയ കൂറ്റൻ ബാനറുകളും ഒക്കെ ഒരു കാലഘട്ടത്തിന്റെ തന്നെ മാറ്റുരക്കുന്നു. മില്ലേനിയത്തിന്ടെ വരവോടെ NAAC കമ്മിറ്റി കോളേജുകളുടെ നിലവാരം എത്രത്തോളം മാറിയെന്നു ഇതിൽ നിന്നും തന്നെ ഊഹിക്കാം.

സമയം ഏകദേശം ഒൻപതു മണിയോടടുക്കുന്നു. ഭയപ്പെടുത്തിയ മാസ്ക് യുഗത്തിന് അല്പസ്വല്പം ആശ്വാസം വരുത്തിക്കൊണ്ട് കുട്ടികളുടെ കലപില ശബ്ദം ഉയർന്നു കേൾക്കുന്നു.

മാസ്‌കിന്ടെ മറ അംഗിതയും മനീഷയും പ്രിയയും കോമലും വൃഷാലിയും ഒക്കെ തമ്മിൽ സൗഹൃദം സ്ഥാപിക്കുന്നതിൽ ഒരിക്കലും പരിചയായിരുന്നില്ല- മറിച്ച്‌ അപഹരിക്കപ്പെട്ട കലാലയത്തിലെ ഊഷ്മളമായ വർഷങ്ങൾ; അവശേഷിക്കുന്ന സമയം കൊണ്ട് തിരിച്ചു പിടിക്കാൻ പദ്ധതിയിടുകയായിരുന്നു.

ദുബൈയിൽ സ്കൂൾ പഠനം പൂർത്തിയാക്കി തുടർ പഠനത്തിനായി UK ക്കു പറക്കാൻ ഇരുന്ന കോമൾ കോവിഡ് കാലത്തേ നിയമക്കുരുക്കിൽ ഉലഞ്ഞു. അതിന്ടെ വിഷാദം അവളിൽ പലപ്പോഴും നിഴലിച്ചു-നിരാശ-ഏകാന്തത-അവളിൽ സർവദാ ചേക്കേറി കാണപ്പെട്ടു.

“യെ മേരെ ഹംസഫർ…… യെ മേരി ജാൻ എ ജാൻ “ എത്ര മനോഹരമായാണവൾ പാടുന്നത്... ഒരുപാടു തവണ നിര്ബന്ധിക്കേണ്ടി വരും അവളെ ഒന്ന് പാടിക്കാൻ… ...ജാടയൊന്നുമല്ല അവൾക്കൊരു മനസുഖം ....ഡിമാൻഡ് ഇടാനുള്ള അവളുടെ വഴികൾ അല്ലാതെന്തു പറയാൻ - മനീഷ അങ്ങനെയാണ് ....ചുരുങ്ങിയ ദിവസത്തിനുള്ളിൽ തന്നെ ചെക്കന്മാരുടെ ഹൃദയത്തുടിപ്പായി മാറിയിരുന്നു. അല്ലേലും പാട്ടുപാടുന്ന കുട്ടികൾക്ക് കോളേജിൽ ആരാധകവൃന്തം കൂടും എന്നത് ഒരു ലോകതത്വം ആണല്ലോ.

എന്നാൽ പ്രണയ വിരോധിയായിരുന്ന വൃഷാലി കൂട്ടുകാരിയുടെ പ്രണയപ്പനി കയ്യോടെ തുടച്ചുമാറ്റി.

കൊലുന്നനെയുള്ള അംഗിതയെ അവർ തോട്ടി എന്ന് കളിയാക്കി വിളിച്ചു. ചില റാഗിങ്ങ് ഗ്യാങ്ങുകൾ അവളെ ജിറാഫിൻടെ കൊച്ചുമോളെന്നും.

പേരിൽ പ്രിയ ഉണ്ടെങ്കിലും അത്ര പ്രിയം അരുന്നില്ല അവളുടെ സമീപനം. കരാട്ടെ ബ്ലാക്ക് ബെൽറ്റ് ആയിരുന്നു അവൾ ഒരു വെല്ലുവിളിയുടെ സമീപനത്തോടെ കാര്യങ്ങൾ നിയന്ത്രിച്ചു. 

അവരുടെ കൂട്ടായ്മയെ ക്യാമ്പസ്സിൽ "ഹണി ബീസ്" എന്നും "സ്വീറ്റ് ഡെവിൾസ്" എന്നും ഒക്കെ വിളിപ്പേരും ആയി.

പ്രിൻസിപ്പൽ രോഹിത് ഗുപ്തയുടെ സ്പെഷ്യൽ ഇൻട്രോ ഊർജിതമായി നടക്കുന്നു....

“നമസ്കാരം ....സ്നേഹം നിറഞ്ഞ വിദ്യാർത്ഥി -വിദ്യാർത്ഥിനികളെ !!

കോവിഡ് കവർന്ന കോളേജ് ജീവിതം മാറ്റി നിർത്തിയാൽ നിങ്ങള്ക്ക് നഷ്ടം ആകാത്ത കലാലയ ജീവിതത്തിലേക്ക് സുസ്വാഗതം...ജീവിതത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു കാലഘട്ടത്തിൽ കൂടെയാണ് നിങ്ങൾ ഇപ്പോൾ കടന്നു പോകുന്നത്. ആയതിനാൽ അതിന്റെതായ പ്രാധാന്യം കൽപ്പിച്ചു വേണം ഓരോ സെമെസ്റ്ററിലും പെർഫോമൻസ് കാഴ്ചവയ്ക്കാൻ ...നിങ്ങളുടെ ഏതൊരു ആവശ്യത്തിനും സഹായമേകാൻ പ്രാപ്തരായ അധ്യാപകരും അനധ്യാപകരും ഇവിടെ ഉണ്ടാവും. നിങ്ങളുടെ ക്ഷേമം മുൻനിർത്തി നിരവധി കമ്മറ്റികൾ രൂപീകൃതമായിട്ടുണ്ട്. നിങ്ങളുടെ ഇവൻറ് കോഓർഡിനേറ്റർ വിശദമായി അതിന്ടെ വിവരങ്ങൾ അറിയിക്കുന്നതാണ്. പഠനത്തിലും പഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്ന കുട്ടികൾക്കുള്ള സ്‌കോളർഷിപ്പുകൾ ധാരാളം ഉണ്ട് അതിന്ടെയും വിശദ വിവരങ്ങൾ കോളേജ് നോട്ടീസ് ബോര്ഡില് ലഭ്യമാണ്. എല്ലാവരും അവസരങ്ങൾ വേണ്ടവിധം ഉപയോഗിക്കണം. ഈ വര്ഷം രൂപീകൃതമാകാൻ ഉദ്ദേശിക്കുന്ന പേരെന്റ്സ് കോഓർഡിനേഷൻ കമ്മിറ്റി ഉടനെ തന്നെ വിളിച്ചു കൂട്ടുന്നതാണ്. ഇവിടുത്തെ ആന്റി റാഗിങ് കമ്മിറ്റി, സോഷ്യൽ സർവീസ് കമ്മിറ്റി കൾച്ചറൽ കമ്മിറ്റി എന്നീ കമ്മറ്റികളുടെ പ്രവർത്തനവും ശ്ലാഘനീയമാണ്. നിങ്ങൾക്ക് എന്ത് തരം സപ്പോർട്ടിനും എന്റെ ഓഫീസിനെ സമീപിക്കാവുന്നതാണ്. എല്ലാവര്ക്കും സുസ്വാഗതം.” പ്രിൻസിപ്പൽ വാക്കുകൾ ഉപസംഹരിച്ചു.

ദളം 2

രാത്രിയിൽ ടെറസിൽ സംഗീതം പ്രാക്ടീസ് ചെയ്യാറുണ്ടായിരുന്ന മനീഷയ്ക്കാണ് ആദ്യമായ് എന്തോ പന്തികേട് തോന്നിയത്. ഇതിപ്പോ പലകുറിയാല്ലോ അവൾ ശങ്കിച്ചു…

കൂട്ടുകാരെ ഉറക്കെ വിളിച്ചു ...”ഡീ അംഗിത.., പ്രിയ ... കോമൾ …..ലേഡീഡ് ഹോസ്റ്റൽ വിങ്ങിൽ നിന്നും ഒരു മിന്നായം പോലെ ഞാൻ കണ്ടു ഭാഭാ ഭവന്റെ കോണുകളിൽ രാത്രിയിൽ ആളനക്കം. മനുഷ്യന്ടെ മുഖാവരണം മറയാക്കി ഒളിപ്പിച്ച രൂപങ്ങൾ, വന്നുപോകലുകളുടെ പ്രതീതി. സ്വസ്തിക രൂപത്തിലുള്ള സമുച്ചയം സാക്ഷിനില്കുന്നപോലെ….ഹോസ്റ്റലുകളിൽ എന്തോ അടക്കം പറച്ചിലുകൾ.”

“നിനക്ക് പ്രാന്താണ് മനീഷ. കണ്ട ഡിറ്റക്റ്റീവ് നോവലുകൾ വായിച്ചു കൂട്ടിയാൽ ഇതല്ല ഇതിനപ്പുറവും കാണും കേൾക്കും ..പ്രിയയും കൂടെ വൃഷാലിയും ആർത്തു ചിരിച്ചു.” "അർജുനൻ ഫൽഗുനൻ ജപിച്ചു കിടന്നോ മുത്തശ്ശി പറയാറുള്ള പോലെ" പ്രിയ കൂട്ടിച്ചേർത്തു.

രാത്രിയിൽ 10 മണിക്ക് റൂമിലെ ആവശ്യമില്ലാത്ത ലൈറ്റുകൾ അണയും. അതാണ് നിർദേശം. പിന്നെ അത്യാവശ്യമെങ്കിൽ സ്റ്റഡി ടേബിൾ ലൈറ്റുകൾ പ്രവർത്തിപ്പിക്കാം. വാര്ഡന് കുറച്ചു കടുകട്ടിയാണ് വളരെ തന്ത്രം ഉള്ള സ്ത്രീ.

കൂട്ടത്തിൽ ചേരാതിരുന്ന കോമളിനു ഹോസ്റ്റലിൽ ഒറ്റക്കിരുന്നു പഠിക്കാനായിരുന്നു താല്പര്യം അവളെ ശല്യം ചെയ്യുന്നതും ഇഷ്ടമല്ല…

തലേ ദിവസത്തെ സെൻറ് ഓഫ് പാർട്ടിയിൽ ആദ്യമായി നോൺ വെജ് കഴിച്ചു ഛർദിയായി റൂമിൽ എത്തുന്നവരെ വൃഷാലിയോട് പാതിയടഞ്ഞ കണ്ണിമയോടെ കോമൾ ചോദിച്ചു “എന്താ നീയും സാധനം സേവിച്ചോ?” ഒരു ഞെട്ടലോടെ ആണവൾ ആ സത്യം തിരിച്ചറിഞ്ഞത് തങ്ങളുടെ പ്രിയപ്പെട്ട കോമൾ ലഹരി ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു …

സ്വബോധം വീണപ്പോൾ അവരുടെ ചോദ്യത്തിന് മുന്നിൽ പൊട്ടിക്കരയുന്ന കോമാളിനെ ആണവർ കണ്ടത്, ഏറ്റവും മിടുക്കനായ പപ്പയുടെ മകൾക്കു പതർച്ച വന്നപ്പോൾ ഒളിച്ചു നിൽക്കാനുള്ള തത്രപ്പാട് ആയിരുന്നു അത്…

ദളം 3

എത്ര കഷ്ടപെട്ടും ഉറവിടം കണ്ടെത്തുക അതിനെ ഉൻമൂലനം ചെയ്യുക എന്നതായിരുന്നു പിന്നെ ലക്‌ഷ്യം ...

എവിടെ നിന്നും വരുന്നു ആര് എത്തിക്കുന്നു എന്നതിനെ കുറിച്ച് ഒന്നും കോമാളിനു ഒരു ധാരണയും ഇല്ലായിരുന്നു.

ഇത്രമാത്രം അവൾ നിറകണ്ണീരോടെ പറഞ്ഞു “ഭാഭാ ഭവന്റെ വടക്കേ കോണിൽ ഒരു പ്രത്യേക കോർണറിൽ സാധനം വെച്ചേക്കും പണം അവിടെ വച്ച് പോകണം.” അപ്പോൾ ആണ് പലപ്പോഴും മനീഷയ്ക്കു അനുഭവപ്പെട്ടിരുന്ന കാൽപ്പെരുമാറ്റം അംഗിത ഓർമിപ്പിച്ചത്.

ഒന്നാം വർഷ കുട്ടികളെ ഉദ്ദേശിച്ചുള്ള കെണി വ്യാപിക്കുന്ന പോലെ അവർക്കു ഒരു തോന്നൽ. ലഹരിയുടെ പ്രവർത്തനം വേര് പിടിച്ചിട്ടില്ലെന്നും മുളയിലേ നുള്ളാൻ അവർക്കു സാധ്യമാകുമെന്നും മനസിലായി.

ഒരു രഹസ്യ കൂട്ടായ്മ രൂപീകരിക്കുക എന്നതായിരുന്നു ആദ്യ ലക്‌ഷ്യം. കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ സെഷനുകൾ സംഘടിപ്പിച്ചു. വാട്സാപ്പ് ഗ്രുപ്പുകൾ സജീവമായി അഡ്മിൻ വഴി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അവർ തീരുമാനിച്ചു.

ഉറക്കമില്ലാത്ത രാവുകൾ. സന്ധ്യ മയങ്ങിയാൽ സ്വാസ്തിക് രൂപമുള്ള കോളേജ് സമുച്ചയത്തിലെ ഏരിയ കവർ ചെയ്തു. തലങ്ങും വിലങ്ങും കൂട്ടുകാരെ നിയോഗിച്ചു. എന്നാൽ പല ദിവസങ്ങൾ കാവൽ ഇരുന്നിട്ടും അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ അവർക്കു സാധിച്ചില്ല. 

ദളം 4

“എന്താണ് എല്ലാരും കൂടെ ഒരു കുശു കുശുപ്പു ...കൊറച്ചു ദിവസം ആയല്ലോ തുടങ്ങിയിട്ട്...നമ്മളോടും പറ അറിയട്ടെ...” കോളേജ് മെസ്സിലെ ദീന ദീദിയുടെ പതിവിലും കവിഞ്ഞ ജിജ്ഞാസ നാൽവർ സംഘത്തിൽ സംശയം ഉളവാക്കി...

മെസ്സിലെ നടത്തിപ്പുകാരുടെ രീതിയിൽ എന്തോ അപാകത സൂചന പോലെ.. അവരെ വട്ടമിട്ടു പിടിക്കാൻ ആയിരുന്നു അവരുടെ ആദ്യ പടി. അതിനുള്ള അസൂത്രം ആയിരുന്നു പിന്നീടങ്ങോട്ട് ...

പ്രിയക്ക് ലോക്കൽ ഏരിയയിൽ ഉണ്ടായിരുന്ന സ്വാധീനം ഉപയോഗപ്പെടുത്താൻ അധികം സമയം വേണ്ടി വന്നില്ല. എല്ലാ ആഴ്ചയിലും വീട്ടിൽ പോയി വരാറുള്ള അവൾ തന്ടെ കരാട്ടെ സെൻസായിയുടെ സഹായത്താൽ പല ഡീറ്റെയിൽസ് കൊണ്ടാണ് തിരിച്ചു എത്തിയത്. തന്ടെ ശിഷ്യന്മാർ കോളേജിലെ ബോയ്സ് ടീമിലും ഗേൾസ് ടീമിലും ഉണ്ട് അവരെ ഒരുമിപ്പിക്കാൻ പ്രിയക്കു ഉപദേശം കിട്ടി. അങ്ങനെ കേഡറ്റുകൾ വിന്യസിക്കപ്പെട്ടു.

മാസാന്ത്യത്തിൽ പലവ്യഞ്ജനങ്ങൾ എത്തുന്ന ദിവസം ആയിരുന്നു അന്ന് ...ഹോസ്റ്റലിന്റെ പിറകിൽ ഉള്ള ഗോവണിലേക്കു തുറക്കുന്ന ഗോഡൗൺ. സാധനങ്ങൾ ഇറക്കാൻ സഹായിക്കുന്ന ദീദിയും ചാബ്ബ ഭായിയും.

"ഡെയ്!! വേഗം ഇറക്കു ഇങ്ങനെ അനങ്ങി നിന്നാൽ നേരം വെളുക്കുമല്ലോ ഇതൊക്കെ തീർത്തിട്ട് വേണം ഞങ്ങൾക്ക് കിച്ചൻ ക്ലീനിങ് തീർക്കാൻ" ദൂരത്തു നിന്നും തന്നെ കേൾക്കാം ദീദിയുടെ ശകാരം. അവരുടെ കണ്ണ് വെട്ടിച്ചു കൂട്ടത്തിൽ ഇരുട്ടിലേക്ക് മറയുന്ന കൊലുന്നനെയുള്ള ആൾ രൂപം.  

പ്രതീക്ഷിച്ച ആളെ കണ്ട സന്തോഷത്താൽ ചാടി വീണു കേഡറ്റ്‌സ് ചുണക്കുട്ടികൾ ...

"പിടിക്കവനെ!!വിടരുത് !! "പിന്നെ ഒരലർച്ച ആയിരുന്നു.

ഒന്നും മനസിലാവാതെ ദീദിയും ഭയ്യയും കൺചിമ്മി നിന്നു ….രഹസ്യ ക്യാമെറകൾ സ്ഥാപിച്ച വിവരം അറിയാതെ വലയിൽ വീണവനെ നോക്കി.

ദളം 5

അധ്യാപക രക്ഷാകർത്ത മീറ്റിംഗിൽ ഏവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ട് കോമാളിന്ടെ പ്രസംഗം ....

“സ്നേഹം നിറഞ്ഞ പപ്പാ, മമ്മി, കൂട്ടുകാരെ, അധ്യാപകരെ .... ചെളിക്കുണ്ടിൽ വീണു പോകാതെ എന്നെയും ഞാൻ ഉൾപ്പെടുന്ന സമൂഹത്തിനെയും രക്ഷിച്ച എന്റെ പ്രിയപ്പെട്ട കേഡറ്റ്‌സ്…നിങ്ങള്ക്ക് അഭിവാദ്യങ്ങൾ ...

അച്ഛന്റെ കഥകളിൽ ഞാൻ പഴയ മച്ചാർപാർട്ടിയും ഇലക്ഷൻ വരുത്തിയ പൊളിറ്റിക്കൽ ചാർജും ഒക്കെ ധാരാളം കേട്ടിട്ടുണ്ട്. അതൊന്നും കുടുംബത്തിൽ പൊടിപ്പും തൊങ്ങലുകളും വെച്ച വെറും ക്യാമ്പസ് കഥകൾ ആയി അവശേഷിക്കില്ല”. 

കോവിഡ് കാലം ആടിത്തിമിർത്തപ്പോൾ ....നാളെ ജീവനോടെ ഉണ്ടാകുമോ എന്ന ആകുലതകൾ വേട്ടയാടിയപ്പോൾ…പല അന്താരാഷ്ട്ര രാജ്യങ്ങളും മഹാമാരിയെ പ്രതിരോധിക്കാൻ പകച്ചു നിന്നപ്പോൾ… നമ്മുടെ രാജ്യം കൈക്കൊണ്ട നിലപാടുകൾ, വാക്‌സിനേഷൻ രംഗത്ത് കാണിച്ച കുതിച്ചു ചാട്ടം എല്ലാം വിവിധ പൂർവ വിദ്യാർത്ഥി കൂട്ടായ്മകളിൽ ചർച്ചകൾ ഉരിത്തിരിഞ്ഞപ്പോൾ.. പഴയ മച്ചാർ പാർട്ടിയുടെ നെടുംതൂണുകൾ തീരുമാനിച്ചിരുന്നു ...തങ്ങൾ ആടിത്തിമിർത്തപോലെ തങ്ങളുടെ വരും തലമുറയുടെ നിഴലും ഈ ക്യാമ്പസ്സിൽ പതിക്കണമെന്നു. ...

തിരിച്ചറിവുള്ള എഞ്ചിനീയറിംഗ് പ്രതിഭകൾ ഈ നാടിനു സ്വത്തു എന്ന്. ബ്രെയിൻ ഡ്രയിൻ (Brain Drain) പ്രതിഭാസം തളക്കാൻ ഒരു കൈത്താങ്. അവരുടെ കൂട്ടായ്മയുടെ ഭാഗമായാണ് നാമെല്ലാം ഇവിടെ തോളോട് തോൾ ചേർന്ന് ഇന്നിവിടെ.” കോമാളിന്ടെ തൊണ്ട ഇടറി മിഴിമീർപ്പൂക്കൾ കൊഴിഞ്ഞു.

ശ്രീനി കയ്യടി നിർത്താതെ തുടർന്നു... കണ്ണുകൾ നിറഞ്ഞു തുളുമ്പി ചാരി നില്ക്കാൻ ഋതുവിന്ടെ തോളും.

അംഗിത ശർമ്മ ലംബുവിന്റെ പിന്തലമുറയാണെന്നുള്ളതും മനീഷ ശുക്ല സൗരഭിന്റെ കോകിലപുത്രി ആണെന്നും പ്രിയ സിങ്ങിന് ലോക്കൽ കണക്ഷൻ എവിടെ നിന്നും കിട്ടിയെന്നും വൃഷാലിയെ ഇത്രെയും ധൈര്യശാലിയാക്കിയത് രോഹിതിന്റെ രക്തം ആണെന്നും “കോമൾ ശ്രീനി” ധൈര്യമായി രംഗത്ത് അവതരിപ്പിച്ചു. 

രണ്ടു തലമുറയുടെ കൂടിച്ചേരലിനു അന്ന് വല്ലഭ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ അങ്കണം സാക്ഷ്യം വഹിച്ചു.

പ്രിൻസിപ്പൽ രോഹിത് ഗുപ്‍ത നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് സ്റ്റേജിൽ നിന്നും താഴേയ്ക്കിറങ്ങി …പഴയ മച്ചാർ ഗാങ്ങിന്റെ പുതിയ ജനനം അവർ കൺ കുളിർക്കെ കണ്ടു. ലംബുവും ശുക്ളയും ശ്രീനിയും പരസ്പരം ആശ്ലേഷിച്ചു ഇറുക്കി കൈകൾ കോർത്തു.  

നിർത്താതെ ഉതിർന്ന ഹർഷാരവം ഒരു പുതു പിറവി ആഘോഷിച്ചു.....ഡിസംബറിലെ തണുപ്പിലും ചൂട് പകർന്ന ഊഷ്മളമായ മാരുതൻ ഒഴുകി നടന്നു.....

ആകാശ നക്ഷത്രമായി സൗരഭ് തിളങ്ങുന്നുണ്ടാവണം... പകൽ വെളിച്ചത്തിൽ അന്യമാകാത്ത പുഞ്ചിരി സമ്മാനിച്ച് കൊണ്ട്…… 



Rate this content
Log in

Similar malayalam story from Drama