എന്റെ ക്ലാര
എന്റെ ക്ലാര


ഒരിക്കൽ എന്റെ നല്ല സുഹൃത്തായിരുന്നു ക്ലാര , ഒരുപാട് ഇഷ്ട്ടമാണവളെ, ഒരിക്കലും കൂട്ടുകാരി എന്നതിലപ്പുറം ഞാൻ അവളെ കണ്ടിരുന്നില്ല, എങ്കിലും എനിക്ക് ജീവനായിരുന്നു അവൾ...
എനിക്ക് ഒരിക്കൽ ഒരു ഫോൺ കാൾ വന്നു. അതിലെ സന്ദേശം എന്റെ ഹൃദയത്തിൽ തുളച്ചു കയറി, ഞാൻ വീട്ടിലേക്കോടി അവിടെ ടീവിയിൽ വാർത്ത കാണുന്ന അപ്പൻ... ഒന്നും മിണ്ടാതെ അത്യാവശ്യമായി കുറച്ചു ദൂരെ പോകാനുണ്ട് എന്നും പറഞ്ഞു ഞാൻ റൂമിലേക്ക് പോയി. ഒരുങ്ങുന്നതിനു മുന്നേ പിന്നാമ്പുറത്തുചെന്നു ടിവിയുടെ കേബിൾ മുറിച്ചു കളഞ്ഞു... ഒരുങ്ങി വൃത്തിയായി പുറത്തേക്ക് ഇറങ്ങിയപ്പോൾ ടിവിയുടെ കറുത്ത പ്രതലത്തിൽ നോക്കിയിരിക്കുന്ന അച്ഛൻ... ഞാൻ ഒന്നും മിണ്ടാതെ വണ്ടിയെടുത്തു പത്രക്കാരന്റെ വീട്ടിലേക്കു പോയി, മൂന്നാലുദിവസം പത്രം ഇടണ്ട എന്നും പറഞ്ഞു അവിടുന്ന് തിരിച്ചു, വീടിന്റെ മുന്നിലൂടെ പോകുമ്പോൾ പോകുവാ എന്നുറക്കേ മാത്രം പറഞ്ഞു...
വണ്ടിയിൽ ഇരുന്ന 5 മണിക്കൂർ 5 വർഷമായി എനിക്ക് തോന്നി... തിരുവനന്തപുരത്തു ഇറങ്ങി അവിടുന്ന് നേരെ ആശുപത്രിയിൽ എത്തി... അവളുടെ ബന്ധുക്കളും കൂട്ടുകാരും എല്ലാം ICU ന്റെ മുന്നിൽ നില്ക്കുന്നു... ഒരു അപരിചിതനെ പോലെ ഞാനും അവിടേക്ക് ചെന്നു... ഇങ്ങോട്ട് ഒന്നും ചോദിക്കാൻ സമയം കൊടുത്തില്ല, "ഞാൻ അവളുടെ കൂട്ടുകാരൻ ആണ് "...
ആ അച്ഛന്റെയും അമ്മയുടെയും കരച്ചിൽ എന്നെ നിലത്തിട്ടു ചവിട്ടി... അമ്മയുടെ കരച്ചിലും വിഷമങ്ങളും, "എന്റെ മോളെ അവര് പിച്ചി ചീന്തി, ഇതിലും ഭേതം ഒന്നും അറിയാതെ ഞങ്ങൾ അവളെ കൊല്ലുന്നതായിരുന്നു." എനിക്ക് ഒന്നും സഹിക്കാൻ പറ്റുനില്ല... വേദന കടിച്ചു പിടിച്ചു അവരെ ആശ്വസിപ്പിച്ചു... ഡോക്ടർ പുറത്തു വന്നു കുട്ടിക്ക് കുഴപ്പമില്ല എന്നും പറഞ്ഞു പോയി... പതിമൂന്നു പേരാണ് അവളെ... !!
അവളെ കാണാനുള്ള അവസരം എനിക്കും കിട്ടി... അവൾ എന്നോട് ചോദിച്ചു... "വാർത്തയിൽ എല്ലാം ഞാനാണോ ?"ഞാൻ ഒന്നും മിണ്ടിയില്ല...
"എന്റെ ജീവിതം ഇവിടെ തീർന്നു " അവളുടെ കണ്ണീരിൽ ചോരയുടെ നിറം ഞാൻ കണ്ട്...
"എടീ,നീ എന്റെ കൂട്ടുകാരിയാണ്... നിന്നെ ഏത് ടിവിയിൽ കാണിച്ചാലും, ആരൊക്കെ നിന്നോട് സഹതാപം കാണിച്ചാലും അതിനൊന്നും എന്നെ കിട്ടില്ല... പകരം നിനക്ക് ഞാനൊരു ജീവിതം തരാം, നിന്റെ അച്ഛനോടും അമ്മയോടും ഞാൻ പറഞ്ഞിട്ടുണ്ട്, നീ എന്താന്ന് വെച്ചാൽ അറിയിക്കൂ."
ഞാൻ പുറത്തേക്ക് ഇറങ്ങി അവിടെ തൊഴുകൈയോടെ നിൽക്കുന്ന അച്ഛനും അമ്മയും... ഞാൻ ഒന്നും പറയാതെ പുറത്തേക്ക് നടന്നു... എന്റെ കണ്ണീരും ആ തറയിൽ തൊട്ടു...
(അവൾക്കു ഈ അവസ്ഥ വന്നു എന്നു അറിഞ്ഞ ഉടനെ തന്നെ എന്റെ സ്നേഹം അവൾക്കു ജീവിതം കൊടുക്കണം എന്നേ തോന്നിച്ചുള്ളൂ...
അതുകൊണ്ടു തന്നെ അവൾ വീട്ടിൽ വരുമ്പോൾ എന്റെ വീട്ടുകാർ അവളെ സഹതാപത്തോടെ നോക്കാൻ പാടില്ല... നാട്ടുകാർ എന്തും പറയട്ടെ... അതുകൊണ്ട് വീട്ടിലെ ടിവിയും, പത്രവും ഞാൻ കുറച്ചു നാളത്തേക്ക് വേണ്ടെന്നു വെച്ചു... കാരണം... കാരണം... )
ശുഭം...