ചൂട്
ചൂട്


പ്രിയ ഡയറി,
ഇന്ന് 22 ആം തിയതി. ഞാൻ ശരിക്കും എന്റെ ഓഫീസിനെ മിസ്സ് ചെയ്യുന്നുണ്ട്. വേറൊന്നും കൊണ്ടല്ല, എ.സി എൻറെ വീട്ടിൽ ഇല്ലാത്തതു കൊണ്ട്. എ.സിയിൽ ഇരുന്നു വെളുത്തിരുന്ന ഞാൻ വീട്ടിലെ ചൂടിൽ ഇരുന്നു ഉരുകുകയാണ്. കറുത്തും പോയപോലെ തോന്നുന്നു. അതിനേക്കാൾ വലിയ പ്രശ്നം ചൂട് കുരു ആണ്. അത് കൊണ്ട് തന്നെ വീട് മടുത്തു. ചൂട് എവിടെ കിടന്നാലും. അച്ഛനും അമ്മയും മുകളിൽ പോയി കിടക്കും. എനിക്ക് അതും ഇഷ്ടമല്ല. പക്ഷെ ഇനി ഇഷ്ടവും ഇഷ്ടക്കേടും നോക്കിയിട്ടു കാര്യമില്ല. നാളെ മുതൽ ഞാനും മേലെ പോയി കിടക്കാൻ തീരുമാനിച്ചു .