ഭർത്താവ്
ഭർത്താവ്
അന്ന് അവളുടെ വിവാഹമായിരുന്നു. അവൾ മീനാക്ഷി, ഒരു സർക്കാർ ഉദ്യോഗസ്ഥ. അവൾക്ക് ജോലി ലഭിച്ചതോടെ ധാരാളം വിവാഹാലോചനകൾ പരിഗണനയ്ക്കായി എത്തി. പല പ്രശ്‌നങ്ങളും കാരണം പലതും നിരസിക്കപ്പെട്ടു. അക്കൂട്ടത്തിൽ കാർത്തിക്കിൽ നിന്ന് അവൾക്ക് ഒരു ആലോചന ലഭിച്ചു. അയാൾ അവളെ നേരത്തെ കണ്ട് ഇഷ്ടപ്പെട്ടതായിരുന്നു, അതു കൊണ്ട്, രണ്ടുമാസത്തിനുള്ളിൽ വിവാഹം നടന്നു.
അവൾ അവനോട് പലതവണ സംസാരിച്ചിട്ടുണ്ടെങ്കിലും ഒരു ഭയവും, മാതാപിതാക്കളെ കാണാത്തതിന്റെ സങ്കടവുമുണ്ട്.
ഇതെല്ലാം അവളുടെ ഉത്കണ്ഠയ്ക്ക് കാരണമായിരുന്നു. പെട്ടെന്ന് വാതിൽ തുറന്ന് അയാൾ അകത്തേക്ക് പ്രവേശിച്ചു. ഒറ്റയ്ക്ക് ഇരുന്നു മടുത്തോ എന്ന് അയാൾ അവളോട് ചോദിച്ചു, മാതാപിതാക്കളെ വിളിച്ചോ എന്ന് അന്വേഷിക്കുകയും ചെയ്തു. അവളുടെ മനസ്സ് വായിക്കാൻ കഴിഞ്ഞപ്പോൾ അവൾക്ക് അതിശയം തോന്നി. മാതാപിതാക്കളെ വിളിക്കാൻ അവൾ പുറപ്പെട്ടു. അവരുടെ ശബ്ദങ്ങൾ അവളെ ശാന്തയാക്കി. തിരികെ മുറിയിലേക്ക് മടങ്ങി. ശാന്തമായി അവൻ അവൾക്കായി കാത്തിരുക്കുകയായിരുന്നു.
അയാൾ അവളെ ഒരു വശത്ത് ഇരുത്തി തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് പറഞ്ഞു. അവളുടെ പേര് ഗംഗ എന്നായിരുന്നു. അവരുടെ ബന്ധം മൂന്നുവർഷം നീണ്ടു നിന്നു. അതിനു ശേഷം, ഒരു എൻആർഐയിൽ നിന്ന് അവർക്ക് ഒരു ആലോചന ലഭിച്ചു. മാതാപിതാക്കൾക്ക് പുറമെ അവൾക്കും ആ ആലോചന ഇഷ്ടപ്പെട്ടു. അങ്ങനെ അവർ ബന്ധം നിർത്തി. എന്നിട്ട് അയാൾ അവളുടെ പ്രണയത്തെക്കുറിച്ച് ചോദിച്ചു. തനിക്ക് അത്തരമൊരു ബന്ധമില്ലെന്ന് അവൾ അവനെ അറിയിച്ചു. കുട്ടിക്കാലത്ത് ഒരു കാമുകൻ ഉണ്ടായിരിക്കാനും ഒരു പ്രേമലേഖനം വായിക്കാനും ആഗ്രഹമുണ്ടെങ്കിലും അത് സംഭവിച്ചില്ലെന്ന് അവൾ നിരാശയോടെ കൂട്ടിച്ചേർത്തു.
പെട്ടെന്ന് അയാൾ അവളുടെ മുഖം കൈയ്യിൽ എടുത്ത് കൊണ്ട് പറഞ്ഞു, "നമ്മുക്ക് രണ്ടു പേർക്കും പരസ്പരം ഇനിയങ്ങോട്ട് പ്രണയിക്കാം. അപ്പോൾ സ്വന്തമാകുമോയെന്ന് ഭയപ്പെടേണ്ടതില്ലല്ലോ." ആ ദിവസം അവരുടെ ജീവിതത്തിലെ ഒരു വസന്തത്തിന്റെ തുടക്കമായിരുന്നു. ചെറിയ കാര്യത്തിൽ പോലും അവളുടെ അഭിപ്രായങ്ങൾ തേടുന്ന ഒരാളായിരുന്നു അദ്ദേഹം. അവളുടെ എല്ലാ അഭിലാഷങ്ങളിലും അവൻ അവളെ പിന്തുണച്ചു. കാർട്ടൂണുകൾ വരയ്ക്കുന്നതിൽ അവൾക്ക് കഴിവുണ്ടെന്ന് ഒരിക്കൽ അദ്ദേഹം കണ്ടെത്തി. അവളുടെ കഴിവുകൾ എല്ലാവരും അറിയുവാനായി അദ്ദേഹം ഒരു എക്സ്പോ നടത്തി. താമസിയാതെ അവളും കാർട്ടൂണുകളും വ്യാപകമായി പ്രചാരം നേടി. അവളുടെ പ്രശസ്തിയിൽ അഭിമാനിക്കുന്ന ഒരു മനുഷ്യനായിരുന്നു അയാൾ.
താമസിയാതെ അവൾ ഗർഭിണിയായി. അത് കേട്ടപ്പോൾ അദ്ദേഹം വളരെ സന്തോഷിച്ചു. അവൾ സന്തോഷവതിയാണെങ്കിലും അവളുടെ മുഖത്ത് ഒരു ചെറിയ വിഷാദം നിറഞ്ഞു. അതേക്കുറിച്ച് അദ്ദേഹം ചോദിച്ചപ്പോൾ അവൾ ആദ്യം മിണ്ടാതിരുന്നു, പക്ഷേ പിന്നീട് അവളെ നിർബന്ധിച്ചപ്പോൾ പത്ത് മാസത്തിന് ശേഷം നടക്കുന്ന ദേശീയ കാർട്ടൂൺ മത്സരത്തെക്കുറിച്ച് അവൾ പറഞ്ഞു. "ചില സ്വപ്നങ്ങൾ നേടാൻ ചിലത് നാം ഉപേക്ഷിക്കണം". ഇത് പറഞ്ഞ് അവൾ അവനെ കെട്ടിപ്പിടിച്ചു.
കുറച്ച് മാസങ്ങൾക്ക് ശേഷം ഒരു കുഞ്ഞ് അവരുടെ ജീവിതത്തിലേക്ക് എത്തി, അവൾ കുഞ്ഞിനെ കളിപ്പിക്കുന്നതിനിടയിൽ. ദേശീയ കാർട്ടൂൺ മത്സരത്തിനുള്ള പാസുമായി അദ്ദേഹം എത്തി. "നിന്റെ സ്വപ്നങ്ങളെല്ലാം യാഥാർത്ഥ്യമാകേണ്ടതുണ്ട് കാരണം അതെന്റെ കൂടിയാണ് അതിനാൽ നിന്റെ സ്വപ്നങ്ങളൊന്നും വെറുതെ പോകാൻ ഞാൻ അനുവദിക്കില്ല." ഇത് പൂർത്തിയാക്കിയപ്പോൾ അവളുടെ ചുണ്ടുകൾ അവന്റെ മുഖത്ത് പല തവണ സ്പർശിച്ചു.
കുറച്ച് ദിവസങ്ങൾക്ക് ശേഷം കാർത്തിക് തന്റെ സഹപാഠിയായ കിഷോറിനെ ആകസ്മികമായി കണ്ടുമുട്ടി. ഇരുവരും കുടുംബത്തെക്കുറിച്ച് അന്വേഷിച്ചു. കിഷോർ തന്റെ ജീവിതത്തെക്കുറിച്ച് പറയാൻ തുടങ്ങി. "കാവ്യ, അതായിരുന്നു എന്റെ ഭാര്യയുടെ പേര്. എന്റെ സ്വപ്നങ്ങളിലെ പെൺകുട്ടി. പക്ഷേ ഞങ്ങളുടെ ജീവിതത്തിൽ അവൾക്ക് പക്വതയില്ലാത്തത് കൊണ്ട് എന്നും വഴക്കാണ്. എല്ലായ്പ്പോഴും സന്തോഷമായി ജീവിക്കുകയെന്നതാണ് അവളുടെ ആഗ്രഹം. അതു കൊണ്ട് തന്നെ എന്റെ ജോലി ഭാരവും തിരക്കും അവൾക്ക് മനസ്സിലാകുന്നില്ല. ഞാൻ സ്നേഹിക്കുന്നില്ല, കരുതൽ കാണിക്കുന്നില്ല തുടങ്ങിയവയാണ് അവളുടെ പതിവ് പരാതികൾ. ഒരു അമ്മയായതിനു ശേഷം അവൾക്ക് കുറച്ച് പക്വത വരുമെന്ന് ഞാൻ കരുതി. എന്നാൽ എന്റെ പ്രതീക്ഷ വെറുതെയായി. വഴക്കുകൾ തുടരുന്നതിനാൽ വേർപിരിയാനുള്ള നിർദ്ദേശം അവളുടേത് ആയിരുന്നു. അവൾ വലിയ അഹങ്കാരിയാണ്. സ്വന്തമായി വരുമാനവുമുണ്ട്. ഞാൻ അവളെ ഒത്തിരി സ്നേഹിക്കുന്നു, അവളെയും എന്റെ കുട്ടിയെയും കൂടാതെ ജീവിക്കാൻ കഴിയില്ല. പക്ഷേ അവൾക്ക് വാശിയാണ്." അവൻ ഇത് പറഞ്ഞു തീർന്നപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
കാർത്തിക് അവന്റെ അരികിലിരുന്ന് കൊണ്ട് പറഞ്ഞു തുടങ്ങി. "നീ പറഞ്ഞത് നിന്റെ ശരികളെ പറ്റി മാത്രമാണ്. ഒരു ഭാര്യ തന്റെ ഭർത്താവിൽ നിന്ന് ആഗ്രഹിക്കുന്ന ഏറ്റവും വലിയ കാര്യം അവന്റെ സാന്നിധ്യവും സ്നേഹവുമാണ്. നീ അവളെ ഒത്തിരി സ്നേഹിച്ചിരിക്കാം പക്ഷേ നീ എല്ലായ്പ്പോഴും തിരക്കിലായിരുന്നു, അതിനാൽ നീ ആ സ്നേഹം അവളോട് കാണിച്ചിട്ടില്ല മനസ്സ് തുറന്നു സംസാരിച്ചിട്ടുമില്ല. കാർത്തിക് കൂട്ടിച്ചേർത്തു. പ്രകടിപ്പിക്കാത്ത സ്നേഹം അപ്രസക്തമാണ്. നീ അവളുടെ അടുത്തേക്ക് നീങ്ങുക, എന്നിട്ട് മനസ്സിലുള്ള പ്രണയത്തെക്കുറിച്ച് അവളെ ബോധ്യപ്പെടുത്തുക".
കിഷോർ തന്റെ വീട്ടിലേക്ക് നീങ്ങി അവിടെ എത്തി. കാവ്യ അയാളെ അവഗണിച്ച് മേശപ്പുറത്ത് ഭക്ഷണം വിളമ്പി. "നീ കഴിച്ചോ?" അയാൾ ചോദിച്ചു. അവൾ ഇല്ലെന്ന് മറുപടി പറഞ്ഞു. അയാൾ അവളെ നിർബന്ധിച്ച് അവിടെ ഇരുത്തി ഭക്ഷണം വിളമ്പി അവൾക്ക് വാരികൊടുത്തു. പതിവില്ലാത്തത് കൊണ്ടാകാം അവളുടെ കണ്ണുകളിൽ ഈറനണിഞ്ഞു. അയാൾ അവളുടെ കൈകളിൽ മെല്ലെ സ്പർശിച്ചു, അവൻ അവളെ പല തവണ ഒഴിവാക്കിയത് ജോലിയുടെ സമ്മർദ്ദം കാരണമാണെന്നും അതിൽ ക്ഷമ ചോദിക്കുന്നെന്നും പറഞ്ഞു. എന്നാൽ അവൾ അവനെ വിലക്കി ഏട്ടനെ ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെയെന്ന് ചോദിച്ചു. ജീവിതകാലം മുഴുവൻ ഏട്ടന്റെ നെഞ്ചിൽ ചേർന്ന് കിടക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവനോട് പറഞ്ഞു.
അയാൾ അവളെ മുറുകെ പിടിച്ച് അവളോട് പറഞ്ഞു, "ഞാൻ നിന്നെ ഇനി ഒഴിവാക്കില്ല, ഒരിക്കലും ഒറ്റപെടുത്തില്ല. എപ്പോഴും എന്റെ സ്നേഹം പ്രകടിപ്പിക്കും പോരെ?" അവൾ അവനിലേക്ക് ചേർന്നു. അവിടെ തുടങ്ങുകയായിരുന്നു അവരുടെ ജീവിതത്തിൽ സ്നേഹത്തിന്റെ ഒരു വലിയ യുഗം.
തന്റെ കുട്ടി തന്നെപ്പോലെയാകുമെന്നും അങ്ങനെയാണേൽ ആർക്കും വെറുക്കാനാവില്ല എന്ന് ഭാര്യ അഭിമാനത്തോടെ മാതാപിതാക്കളോട് പറയുന്നത് കേട്ട് കൊണ്ടാണ് കാർത്തിക് വീട്ടിലെത്തിയത്. ഇതു കേട്ടപ്പോൾ തനിക്ക് ഒരു നല്ല ജീവിതപങ്കാളിയാകാൻ കഴിഞ്ഞതിന്റെ സംതൃപ്തിയും വിവാഹമോചനത്തിന്റെ വക്കിൽ നിന്ന് ഒരു ബന്ധത്തെ രക്ഷിക്കുവാനായതിന്റെ ആശ്വാസവും അയാളിൽ പ്രകടമായി. ശക്തമായ സ്നേഹവും കരുതലും ഉള്ളവർക്ക് വിവാഹം ഒരു മനോഹരമായ പ്രണയയുഗത്തിന്റെ തുടക്കമാണ് .

