അശ്വതി
അശ്വതി
പ്രിയ ഡയറി,
ഇന്ന് 26 ആം തിയതി. എൻറെ പേര് അശ്വതി എന്നാണ്, അത് ആദ്യം തന്നെ പറഞ്ഞേക്കാം. ഇന്ന് എൻറെ നാട്ടിൽ നിന്ന് ഒരു ഫോൺ വന്നു. എൻറെ നാട്ടിലെ ഒരു പരിചയക്കാരാണ്. അമ്മയോട് ഒരുപാട് നേരം സംസാരിച്ചതിന് ശേഷം എന്നോടും അവർ സംസാരിച്ചു. അപ്പോൾ അവർ എന്നെ സുന്ദരി എന്നാണ് വിളിച്ചത്. അത് കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു, കാരണം ആ പേര് എനിക്ക് ഇഷ്ടമല്ല. അത് എന്നെ വീട്ടിലും നാട്ടിലും ഒക്കെ വിളിക്കുന്ന പേരാണ്. അവർക്കൊന്നും എൻറെ ശരിക്കും ഉള്ള പേര് അറിയില്ല. ആ പേര് വെറുക്കാൻ ഒരു കാരണം ഉണ്ട്. ഒരുനാൾ എൻറെ അമ്മ എൻറെ വിദ്യാലയത്തിൽ വന്നിരുന്നു, അപ്പോൾ എന്നെ സുന്ദരി എന്ന് വിളിക്കുന്നത് എൻറെ കൂട്ടുകാർ കേട്ടു. അന്നു മുതൽ ആ പേരും പറഞ്ഞു എന്നെ കളിയാക്കും. അതിനു ശേഷം എൻറെ വീട്ടിൽ പോലും ആരും ആ പേര് വിളിക്കില്ല. സുന്ധു എന്നാണ് ഇപ്പോൾ വിളിക്കുന്നത്. അത്തരത്തിൽ ഇരിക്കെ വീണ്ടും ആ പേര് വിളിച്ചപ്പോൾ ദേഷ്യം വന്നു. എന്നെ അശ്വതി എന്ന് വിളിച്ചാൽ മതി എന്ന് ദേഷ്യത്തോടെ അവരോടു ഞാൻ പറഞ്ഞു ...