അച്ഛൻ
അച്ഛൻ
അതുവരെയും അയാളുടെ കണ്ണുകൾ നിറഞ്ഞ് ആരും കണ്ടിട്ടില്ല. പക്ഷെ പോലീസ് സ്റ്റേഷനിൽ വെച്ച് അച്ഛനെ വേണ്ടയെന്ന് പറഞ്ഞ് സ്നേഹിച്ചവന്റെയൊപ്പം സ്വന്തം മകൾ ഇറങ്ങി പോയപ്പോൾ ആദ്യമായി അയാൾ കരഞ്ഞു.
ഇന്ന് വർഷങ്ങൾക്ക് ശേഷം സ്നേഹിച്ചവൻ അവളെ ഉപേക്ഷിച്ച് പോയപ്പോൾ അവൾക്ക് മനസ്സിലായി അവളെ രാജകുമാരിയെ പോലെ നോക്കാൻ ഈ ഭൂമിയിൽ അവളുടെ അച്ഛനോളം മറ്റാരുമില്ലയെന്ന്.
ചെയ്ത തെറ്റുകൾക്ക് അച്ഛന്റെ കാലിൽ പിടിച്ച് മാപ്പ് അപേക്ഷിക്കണമെന്നുണ്ട് അവൾക്ക്. എന്നാൽ തറവാട്ട് വീട്ടിൽ അയാൾ ശാന്തമായി ഉറങ്ങുകയാണ്. അയാളുടെ മാതാപിതാക്കളുടെ അസ്ഥി തറയ്ക്ക് ഒപ്പം ഇന്ന് അവർക്ക് കൂട്ടായി അവരുടെ മകനായ അയാളും ഉണ്ട്.
