താണു പോയ വാനം
താണു പോയ വാനം
അനുഗ്രഹിക്കുക, നാഥാ
എൻ്റെ ആത്മാവിനെയും,
നിൻ്റെ നാമമെന്നും
മന്നിൽ സ്തുതിക്കപ്പെടട്ടെ...
വീണു പോകുന്ന നേരങ്ങളിലെല്ലാം
വീഴാതെന്നെ നീ
താങ്ങുവടിയായി താങ്ങണെ.
താണു പോയെൻ്റെ വാനവും ഭൂമിയും
നിന്നോടൊപ്പം സ്വപ്നങ്ങളിൽ
വീണ്ടുമൊരു ജന്മം നൽകി
എന്നേ തുണയ്ക്കണെ...
