സ്വപ്നം
സ്വപ്നം
നിന്നിലേക്ക് ആരംഭിക്കുന്ന
എന്റെ നിദ്രായാനങ്ങൾ ,
അകവും പുറവും കടന്നു
നമ്മിൽ എത്തിച്ചേരേണം.
നിന്നിൽ എത്തുവോളം,
തമ്മിൽ കാണുവോളം
നമ്മുടെ കണ്ണുകൾ
ആ സ്വപ്‌നങ്ങൾ ചിമ്മാതെ
പൊതിഞ്ഞു കാക്കേണം.
പാതി അടഞ്ഞ കൺപോളകൾ
തുറന്നു ഞാൻ നോക്കുമ്പോഴും
,നീ മെല്ലെയെന്നരികെ ഉണ്ടാവേണം.
ഇനിയും പിരിയുവാൻ വയ്യാ
നമ്മുടെ കൈകൾ തമ്മിൽ ,
വിട ചൊല്ലുവോളം
ചേർത്തു പിടിക്കേണം.
അവസാനം
പ്രഭാതം വന്നു കവരുവോളം
നിന്റെ കൂടെയിരിക്കേണം.
നമുക്കു കൂട്ടിനിരിക്കേണം.
ഇനിയും ,
അർഥമറിയാ നിശാസ്വപ്നങ്ങളിൽ
നാം കണ്ടുമുട്ടുന്നതും, മായുന്നതും
നമ്മിലേക്ക് തന്നെയല്ലോ സഖി.

