പ്രണയിനി🌹
പ്രണയിനി🌹
വീണു കിടന്നൊരു ചെമ്പക പൂമൊട്ട് എടുക്കവേ ഞാനിതാ കണ്ടൻ സന്ധ്യയെ
ചെമ്പക പൂമരം പൂത്തപ്പോൽ നിൻ മുഖം കണ്ടു ഞാൻ എൻ കിനാക്കളിൽ
നിനക്കായി രചിച്ച കവിത തൻ ചൊല്ലിടാൻ വെമ്പുമെൻ ഹൃദയം
നിൻ മടിയിൽ തലചായ്ച്ച് ഉറങ്ങാൻ കൊതിയേറെ ഉണ്ടൻ ഉള്ളിലാൽ
നിൻ നെറ്റിയിൽ തൊട്ടിടുമാം സിന്ദൂരം ആകണം ഞാൻ എന്നോർക്കവേ..
നീ എൻ മിഴിയിലെ പ്രണയം അറിഞ്ഞില്ല മനസ്സിൻ വിങ്ങൽ കണ്ടില്ല
.....
അറിയുന്നു ഞാൻ നിൻ മനസ്സിൻ വിങ്ങൽ കാണുന്നു ആ കണ്ണുകളിൽ പ്രണയം
അന്നു നീ നീട്ടിയ ചെമ്പകപ്പൂ ഇന്നുമെൻ ഹൃദയത്തിൽ സൂക്ഷിപ്പതു ഞാൻ
ഓടക്കുഴൽ മീറ്റിടുമാം സംഗീതം കേൾക്കവേ മറ്റൊരു വസന്തമെൻ ഉള്ളിലാൽ പൂത്തിടും
വേറൊരു പ്രണയത്തെ ഓർക്കുവാൻ വയ്യ എന്നാലും ഞാനിതാ ഭയക്കുന്നു നമ്മുടെ സംഗമം
പറക്കാൻ കഴിയാത്ത പക്ഷിയാണ് ഞാൻ എന്നോർക്കണം നീ.....
വേലികൾ പൊട്ടിച്ചെറിഞ്ഞു നീ പറക്കണം നിനക്കായി കാത്തിരിപ്പുണ്ട് വേറൊരു പൂങ്കാവനം
നീയാം കടൽ തിരമാലകളാൽ തഴുകണം
നീയാം പൂവിൻ ഇതളുകളാൽ ചേരണം
നാം കണ്ട സ്വപ്നങ്ങൾ പൂവണിഞ്ഞിടുവാൻ ഇനിയൊരു ജന്മം വേണമീയാത്രയിൽ
ഒരേ നിനവാൽ കാത്തിരിപ്പുണ്ട് ഞാനാചെമ്പകച്ചോട്ടിൽ നിനക്കായി

