പ്രിയപ്പെട്ടവൾ
പ്രിയപ്പെട്ടവൾ
നീ തന്ന മധുരമാം ഓർമ്മകൾ ഒരിക്കലും മായില്ല
നാം നെയ്ത മധുരമാം സ്വപ്നങ്ങൾ ഒരിക്കലും മറയില്ല
ജീവന്റെ ജീവനാൽ പോലൊരാളെ പിരിയുന്ന വേളയിൽ ഞാനിതാ തേങ്ങുന്നു
അന്നു നീ തന്ന ചുംബനം എത്രമേൽ എന്നിലെ സ്പന്ദനം ഉണർത്തിയെന്ന് അറിഞ്ഞുവോ നീ....
ഇനിയില്ല നീ ഇല്ല എന്നറിഞ്ഞീടവേ ഞാനിതാ തേങ്ങുന്നു
പിരിയുന്ന വേളയിൽ ഞാനിതാ അറിയുന്നു നമ്മുടെ വേരുകൾ എത്രമേൽ ചേർന്നെന്ന്
ആൽമരച്ചോട്ടിൽ അന്ന് നീ തന്ന ചുംബനം മറന്നില്ല ഞാൻ ഈ നാൾ വരെ
മറന്നില്ല ഞാൻ നിന്നെ വെറുത്തില്ല ഞാൻ നിന്നെ, കടൽ പോലെനുള്ളിൽ ഒരായിരം തിരകളാൽ അലയടിച്ചിടു നിന്നോർമ്മകൾ
മരവിച്ച മനസ്സാൽ തഴുകുമെൻ ജീവിതം...ഒരിക്കലും ഓർത്തില്ല നീയെൻ നൊമ്പരം...
അത്രമേൽ അകലെയാണ് നാമെന്നാലും എൻ മനസ്സിലെ കോണിൽ അടരാതെ, വീഴാതെ നിൽപ്പുണ്ട് നീ..
ഇന്നെൻ ചുണ്ടിൽ ചിരിയില്ല, നിറമില്ല, പൂവിൻ മണമില്ല..
ഇനിയുള്ള രാവുകൾ ലഹരിതൻ ആശ്രയം..
