കിളി നാദം
കിളി നാദം
1 min
189
പാറിപ്പറന്ന പക്ഷികൾ നമ്മൾ
ഇന്നീ കൂട്ടിലെ ശില്പികൾ നമ്മൾ
മേഘങ്ങൾ താണ്ടി നൃത്തം ആടണം
ചോല വനങ്ങളിൽ പാടി നടക്കണം
ഉറ്റവരെ ഒരു നോക്കു കാണണം
ഉയർന്ന ചില്ലകളിൽ ഇരുന്നൊന്നു പാടണം
മതിവരുവോളം പൂവിൻ തേൻ നുകരണം
ഉൾക്കാട്ടിലെ നീരുറവകൾ കാണണം
നിലാവുള്ള രാത്രിയിൽ പ്രിയയോടൊപ്പം ഇരുന്നൊന്നു പൊട്ടിച്ചിരിക്കണം
സ്വപ്നങ്ങളെ മറന്നിതാ നമ്മൾ കൂട്ടിൽ വസിക്കുന്നു!
പാറിപ്പറന്ന പക്ഷികൾ നമ്മൾ
ഇന്നീ കൂട്ടിലെ ശില്പങ്ങൾ നമ്മൾ
