ഒരു മഴക്കാലം
ഒരു മഴക്കാലം
ഇന്നലെ നീ പെയ്തു മാഞ്ഞ പൊൻനാൾ
എന്റെ പുസ്തകത്താളിൽ കുറിച്ച് നേരം
മഴ വന്നെന്നെ തഴുകിയ നേരം
ഒരു സ്വപ്ന രാപ്പാടി തേടി വന്നു
ഒരു സ്വപ്ന രാപ്പാടി എന്നെ തേടി വന്നു
എന്റെ പ്രണയിനി നിൻ വേർപാടിൽ ഒരു
ഇടി മിന്നൽ ശബ്ദം മുഴങ്ങി എന്നിൽ
ആത്മസഖി നിന്നെ ഞാൻ കാണാത്ത ഈ മഴയിൽ
ഉരുകുകയാണ് ഞാൻ നീറുകയാണ്
ഇനിയൊരു ജന്മം കാത്തിരിക്കാം
വീണ്ടും ഒരു പുതുമഴ കാലത്തിനായ്
വീണ്ടും പുതുമഴ കാലത്തിനായി…..

