പ്രണയം
പ്രണയം


ചുറ്റുമുള്ളവ ബന്ധനങ്ങളാകവേ
പ്രണയം മൗനത്തിലഭയം തേടാം
മൗനം ഭേദിക്കുമെന്ന പ്രതീക്ഷയിൽ
ഒരു പ്രണയക്കാലം കടന്നുപോയേക്കാം
കാലങ്ങൾക്കപ്പുറം ശക്തമായൊരു
ചുഴിയിലെന്നപോൽ വിരഹം
നമ്മെ താഴ്ത്തിയെക്കാം
ഭ്രാന്ത് പൂക്കുന്ന ആ നേരങ്ങളിൽ
അക്ഷരങ്ങളെ കൂട്ടുപ്പിടിച്ച്
വീണ്ടുമൊരു പ്രണയക്കാലത്തെ
നാമൊന്നുചേരും വിധം
പുനർജനിപ്പിക്കാം... !