മറഡോണ
മറഡോണ
ബ്യുണെസിൻ തെരുവിലെ നിശബ്ദത
ലോകമാകെ പടർന്നുകഴിഞ്ഞു
മാന്ത്രിക നീക്കങ്ങളാൽ വിസ്മയം
തീർത്ത-കൈകളാൽ ദൈവത്തെ
ആവാഹിച്ച ആ കുറിയ മനുഷ്യൻ ഇന്നില്ല
വിശപ്പിന്റെ ഗന്ധം പുരണ്ടിരുന്ന അർജന്റീനി-
യൻ കാലത്ത് പന്തിനൊപ്പം പാഞ്ഞ്
ദാരിദ്ര്യത്തെ നാണിപ്പിച്ച കാലുകളിനിയില്ല
ബോക്ക ജൂനിയർസിനും നാപ്പോളിക്കും
ബാർസലോണയ്ക്കുമൊപ്പം ലോകം എത്ര വിഷമിച്ചിരിക്കുന്നു
പെറോണിസത്തിന് കാവ്യമായ
അനീതിക്കെതിരെ ശബ്ദവുമായിരുന്ന
ആ മനുഷ്യൻ മാഞ്ഞിരിക്കുന്നു.
'ഗോൾഡൻ കിഡ്'നവംബറിന്റെ രാത്രി
എത്ര മൂകമായാണ് മടങ്ങിയിരിക്കുന്നത്
ലാനസിൽ നിങ്ങളിനിയുമുണ്ടാകും
ഞങ്ങളുടെ ഹൃദയത്തിലും
കാൽപ്പന്തിന്റെ സഖാവിനു വിട
