STORYMIRROR

Aswin Thimiri

Others

3  

Aswin Thimiri

Others

റോജർ ഫെഡെറർ

റോജർ ഫെഡെറർ

1 min
161

യൗവ്വന-കൗമാര മൂർച്ഛയിൽ

അഗ്നി തിളങ്ങിയ കണ്ണുകൾ

അതിൽ വാശി ചാർത്തി

റാക്കറ്റുകൾ തകർത്തൊരു തുടക്കം

വാശിയിൽ തുടങ്ങിയവൻ പിന്നീ-

ടങ്ങ് റാലിയോട് മത്സരിച്ചവൻ

ഒരു നാടിൻ ചിഹ്നമായവൻ

ബേണിൻ ഹൃദയത്തിൽ പൂത്തവൻ

വസന്തത്തേക്കാളും പ്രണയം തന്നവൻ

ഉന്മാദലഹരിയിൽ താലോലിച്ചവൻ

എയിസുകളും ബാക്ക്-ഹാന്റുകളും

ചടുലതാളത്തിൽ ഭംഗി തീർത്തവൻ

പൂക്കളെക്കാൾ ഭംഗിയിൽ വിരിഞ്ഞവൻ,

കൊഴിയുമ്പോൾ അവയെക്കാളും കണ്ണീരുറ്റിച്ചവൻ

എതിരാളികളെക്കാൾ വ്യത്യസ്തൻ

കളിക്കളത്തിലെ രാജാവായവൻ

ഗ്രാൻഡ്സ്ലാമുകൾ ശീലിച്ചവൻ

നേട്ടങ്ങൾ നെഞ്ചോട് ചേർത്തവൻ

ലോകമെങ്ങും കടന്ന് ആരാധക

കോട്ടകൾ തീർത്തവൻ

ടെന്നീസിൻ ഒരു യുഗ പതി-

യായവൻ, സ്നേഹത്തിനൊരു-

പേര് നൽകിയവൻ

പ്രായം തോൽക്കും പ്രകടന മികവും

പുതിയൊരു മുന്നേറ്റ-

ത്തിലേക്കായി, മുന്നേ പോയവൻ 



Rate this content
Log in