പ്രകൃതിപ്പെയ്ത്ത്
പ്രകൃതിപ്പെയ്ത്ത്
കരിമരം വീഴും പല മഴ
പെയ്യും, പെരുമഴയിൽ-
പലവിധമോടും നാമൊക്കെ
തീയിൽ കുതിരും, ഓട്ടം-
തുടരും, ചോര പൊടിയും
രുദ്രപ്പെയ്ത്ത് പെയ്തൊഴിയില്ല
മിന്നൽ പ്രളയവും, ഭൂമി-
ഇടർച്ചയും,കാലൻ പോലും-
മാളത്തിൽ മറയും
തീരാനഷ്ടം രുദിരപ്പെയത്ത്
കാരണമൊക്കെ നാം തന്നെ
കാലം മുഴുവൻ കണ്ണീർ ഉതിരാൻ
ശ്യാമഗിരിതൻ കരിമഷി
മായ്ച്ച്, നീർച്ചാലുകൾ നെടുകെ
കീറി, തണ്ണീർത്തടമാറുകൾ
തുരന്ന്, വിണ്ണിൽ മുട്ടും
കോൺക്രീറ്റ് സൗധവും
സഹ്യനെ തൊട്ടുതലോടി
തൊട്ടരികേമാറി മാംസള തീറ്റ
കുന്നുകൾ കൊല്ലാൻ ഇര-
പിടിയൻ യന്ത്രം, കാടുകൾ-
ശൂന്യം, തണലുകൾ മാറി
വെയ്യിലുകൾ മാത്രം
മഞ്ഞിൻ നഗ്നത ഒഴുകി മാറി
അരുവികൾ മുതലേ
ശ്വാസതടസ്സം, ശാന്തത വെടിയും
സമുദ്ര - സാഗര മർദ്ദനം
തീരാതങ്ങു പെയ്യും മഴകൾ
ഇടിമിന്നലുകൾ കൂട്ടിനു കൂടെ
കരിമേഘം ദൂരെ നോക്കിനിൽപ്പൂ
ഉയരെ മേലെ ദൂളികളായുയരും
മാനവ നരഭോജിത്വം
ഭൂമി കിലുങ്ങി നെടുകെ പിളർന്ന്
പ്രകൃതിതൻ രൗദ്രപ്പെയ്ത്ത്
