Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Binu R

Romance

3  

Binu R

Romance

കവിത :-വിരഹം.രചന :- ബിനു. ആർ.

കവിത :-വിരഹം.രചന :- ബിനു. ആർ.

1 min
226


വാലിട്ടുസുറുമയെഴുതിയമിഴികൾ

അന്തരംഗത്തിൽവന്നു കിന്നാരം

പറയാറുണ്ടിപ്പോഴും

മായുകില്ലൊരിക്കലും മനസ്സിൽനിന്നും

പണ്ടെങ്ങാണ്ടു കണ്ട വിടർന്ന

നയനങ്ങളെ…


അഭിമുഖമായ് വന്നുനിന്നുതന്നൂ

ഒരുനറുച്ചിരിയാ മുഖകമലത്തിൽനിന്നും

ആലോലമായ് തരളിതമായ്,

മനസാകും വിപഞ്ചിക സന്തോഷത്തിൻ

കിലുകിലാരവം

പൊഴിച്ചതിപ്പോഴുമൊർക്കുന്നൂ ഞാൻ...


പലനാളുകൾക്കൊടുവിലൊരു

സായന്തനത്തിൽ ഉത്സവമേളത്തി-

ന്നടുവിൽ വീണ്ടും കണ്ടൊരാമുഖകമലം,

കല്മഷംനിറഞ്ഞാ വിടർന്നകരിമിഴികൾ 

വിരഹഗാനം പാടുന്നുണ്ടെന്നുതോന്നി..

       


Rate this content
Log in

Similar malayalam poem from Romance