കുപ്പിവള
കുപ്പിവള
വഴിയോരത്ത് കൂടെ നടന്നൊരു
നേരം വളകൾ കിലുങ്ങുന്ന
ശബ്ദം അങ്ങോട്ടടുപ്പിച്ചു.
ഒരു പെണ്കുട്ടി.
അവളുടെ കൈ തലോടി മാറി
മറിയുന്ന കുപ്പി വളകൾ.....
മൂക്കുത്തി അണിഞ്ഞൊരു
സുന്ദരമായ മുഖം.
ആർക്കെന്നറിയാതെ വാങ്ങി.
കുറെ വളകൾ...
വാങ്ങിയ വളകൾ
അവൾക്കു നേരെ നീട്ടവെ
എന്റെ നേരെ കണ്ണുകൾ
ഉയർത്തിയവൾ..
വളകൾ വിൽക്കുന്ന
നീ ആരുടെയൊക്കെയോ
കൈകളെ വളകൾ അണിയിക്കുന്നു.
അപ്പൊ നിനക്കാരു ?
നിന്റെ കൈകൾക്ക് എന്റെ
സമ്മാനം.

