മുറിവിൽ വിരിഞ്ഞ പൂവ്
മുറിവിൽ വിരിഞ്ഞ പൂവ്
മുറിവെന്നിൽ ഏല്പിച്ചപ്പോൾ
അവരറിയാതെ അടർന്നു
വീണൊരിതൾ വിരിയാൻ
ആവാതെ പറ്റില്ലെനിക്ക്
നിലത്തു വീണ് മുട്ടിൽ
കണ്ടത് മുറിവുകൾ ആയിരുന്നു..
ആരോ വെട്ടി വീഴ്ത്തിയതിന്റ
കറകൾ വേദനകൾ.
ഇതളുകൾ ഉയർന്നു ...
മുറിവിൽ നിന്നും
താങ്ങാനായി ആരുമില്ലെന്നറിയുമ്പോൾ
ഉണ്ടാവുന്ന ഉയർത്തെഴുന്നെൽപ്പ്
മുറിവിൽ നിന്നും വിരിഞ്ഞ
പൂവായത് പൂത്തു നിന്നു
മുറിവേറ്റത് പൂവിന്നല്ലായിരുന്നു
അത് മുറിവേറ്റ് വീണതവിടെ
ചെടിയിൽ എനിക്കും ആകും
ഉയർന്നു നില്കാൻ എന്നവണ്ണം
പൂവിന്റെ നോട്ടത്തിൽ അവസാനിച്ചു..
