ചില ശീലങ്ങൾ
ചില ശീലങ്ങൾ


എല്ലാരിലും ചില ശീലങ്ങൾ ഉണ്ടാവും...
എത്ര മാറ്റാനും മറക്കാനും ശ്രമിച്ചാലും
നാമറിയാതെ പുറത്ത് വരുന്നത്...
അടുത്തില്ലെന്നറിഞ്ഞിട്ടും വിഷമം
വരുമ്പോൾ മനസ്സിൽ വിളിച്ച് പോവുന്ന
'അമ്മേ....' എന്ന വിളി പോലെ..
പിണങ്ങിപ്പോയി എന്നറിഞ്ഞിട്ടും ഉറ്റ
ചങ്ങാതീടെ പഴേ ഫോൺ മെസ്സേജുകൾ
വായിച്ച് വീണ്ടും ടെക്സ്റ്റ് ചെയ്യാൻ
തോന്നുന്ന ഉള്ളിലെ വിങ്ങലുകൾ പോലെ...
തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും
ഇഷ്ടപ്പെട്ടവർക്കായി കാത്തിരിക്കുന്ന
ഭ്രാന്തമായ മനസ്സ് പോലെ...
അവർക്കായിയെന്നും ഒഴിച്ചിടുന്ന
ഇടന്നെഞ്ചിലെയൊരിടം പോലെ...