അനാഥ
അനാഥ


ഉഷസ്സിന്റെ മെയ്യിൽ ഒരു തുള്ളി ബാഷ്പം തുളുമ്പവേ
ദുഃഖത്തിൻ മൗനഗാഥ തലയുയർത്തി നോക്കവേ
ആ നിശ്ചലമാം മണ്ണിൽ ഞാൻ കണ്ടു ദുഃഖത്തിൻ കല്ലോലങ്ങൾ
എവിടേയും ദുഃഖവും മൗനവും മാത്രം ബാക്കി
എന്റെ ഭാവി - എന്നെ ചുഴിഞ്ഞു നോക്കി;
ഞാൻ എന്റെ ശൂന്യമാം കൈകൾ മലർത്തി
ഞാനിനി എവിടെ, എങ്ങിനെ
എൻ അലക്ഷ്യമാം ഭാവി ഞാൻ ദൈവത്തിനർപ്പിക്കുന്നു
എന്തിനു നീ ബാക്കി വെച്ചു
ഈ ഭൂകമ്പത്തിനിരയായ, പതിമൂന്നു വയസ്സുകാരിയായ
അനാഥയെ...