അമ്മ
അമ്മ
ഒരു മകൾ ആയിരുന്നു ഞാനും
സ്വപ്നം കണ്ടിരുന്ന മകൾ
നേടാൻ ഒന്നുമേ കഴിഞ്ഞില്ല
എനിക്കും ഒരു അമ്മ ഉണ്ട്
എൻ്റെ അമ്മ
ഞാൻ അറിഞ്ഞ അമ്മ.
എന്നെ ഞാൻ ആക്കി ഉയർത്തിയ അമ്മ
ഇപ്പൊ ഞാനും ഒരു അമ്മ ആണ്
മക്കളെ അമ്മ ആണ് ഞാൻ ഇന്ന്
സ്നേഹം ഉണ്ടോ ഇന്ന്
ആ ഒരു വാക്ക് ആണ് ഇപ്പൊ സ്നേഹം
നിൻ അമ്മ തൻ തണൽ അല്ലെ
നിൻ ജീവിതം
നിനക്ക് വേണ്ടി എൻ വിയർപ്പ് ഒഴുക്കി ഞാൻ നേടിതന്നു
എൻ ചിരിയും സ്വപ്നവും നിങൾ കണ്ടുവോ
നിങൾ എന്തു നേടി മക്കളെ
അമ്മ തൻ കണ്ണീരു അതോ
നിൻ സ്വപ്നമോ
