STORYMIRROR

വി റ്റി എസ്

Drama Romance Others

3  

വി റ്റി എസ്

Drama Romance Others

വെളുത്ത ചെമ്പരത്തി

വെളുത്ത ചെമ്പരത്തി

3 mins
449



കാവുംപുറം ലക്ഷ്യമാക്കി വന്ന കാർ മുറ്റത്ത്‌ .എത്തി.. 


ഉമ്മറത്ത് നിൽക്കയാരുന്ന അച്ചു കണ്ടു കാർ വരുന്നത്. നെഞ്ചിടിപ്പ് വല്ലാതെ കൂടി അവൾ അകത്തേക്ക് നടന്നു. 


" നമ്മളെ പ്രതീക്ഷിച്ചാണെന്നു തോന്നുന്നു എല്ലാവരും ഉമ്മറത്ത് ഉണ്ടല്ലോ.. " കൂട്ടത്തിൽ ഒരാൾ പറഞ്ഞു.


 " അങ്ങോട്ട് ഒതുക്കിയിട്ടോളൂ..  "കാറിൽനിന്നും ഇറങ്ങിയ ചെറുപ്പക്കാരൻ പറഞ്ഞു.


" കയറി വരു..." ലളിത ആതിഥ്യമര്യാദ കാണിച്ചു.


" ഇരിക്കൂ ..."


" അല്ല ..ഞങ്ങളെ മനസിലായിക്കാണുമല്ലോ..

ബ്രോക്കർ രഘു പറഞ്ഞിട്ടുണ്ടാവുമല്ലോ അല്ലേ.." കാരണവർ അയിട്ടുള്ളയാൾ പറഞ്ഞു.


" പറഞ്ഞിരുന്നു..  ഇപ്പോൾ ..വരാം .." ലളിത അകത്തേക്ക് പോയി .


ശരത് വന്നവരെ ശ്രദ്ധിച്ചു. പ്രായം കൂടിയ രണ്ടുപേരും ഒരു ചെറുപ്പക്കാരനും 


ഒറ്റ നോട്ടത്തിൽ ശരത്തിനു ചെറുക്കനെ ഇഷ്ടായില്ല ." ഈ ചെറുക്കൻ ചേച്ചിക്കുവേണ്ട " അവൻ തീരുമാനിച്ചു. 

വന്നവർ വീടുമൊത്തത്തിൽ ഒന്നുനോക്കി തൃപ്തിയാകാത്ത മട്ടിൽ പരസ്പരം നോക്കി.


" ഇവർ വീടുവാങ്ങാൻ വന്നവർ ആണോ .പെണ്ണുകാണാൻ വന്നവർ ആണോ." ശരത്തിനു അവരുടെ ഭാവം ഇഷ്ടായില്ല.


അകത്തുനിന്നും ലളിതയും സുകുവും ഇറങ്ങിവന്നു.


ലളിത കസേരയിൽ ഇരിക്കാൻ സുകുവിനെ സഹായിച്ചു. എന്നിട്ട് അടുക്കളയിലേയ്ക്ക് നടന്നു.


നേരെ അച്ചുവിൻ്റെ അടുത്തെത്തി. " റെഡിയായി വാ .ഒരുകൂട്ടർ വന്നതു കണ്ടില്ലേ ..ഞാൻ ചായ എടുക്കട്ടെ ..നടന്നാൽ നമ്മുടെ ഭാഗ്യം. നന്നായി പ്രാർത്ഥിച്ചോളൂ.."


ലളിത സന്തോഷത്തോടെ ചായ എടുക്കാൻ പോയി .


അച്ചു സ്തംഭിച്ചു നിന്നുപോയി. പ്രാർത്ഥിച്ചോളാൻ അല്ലേ അമ്മ പറഞ്ഞത്. ദേവേട്ടനല്ലാതെ വേറൊരാൾക്കായി പ്രാർത്ഥിക്കാൻ തനിക്കാവുമോ..എന്താ ചെയ്ക. ഉമ്മറത്തേക്ക് വരില്ലാന്നു പറഞ്ഞാലോ..എൻ്റെ ദേവീ..എന്തേലും വഴി കാണിച്ചു താ.. ചെല്ലാതിരുന്നാൽ ..അച്ഛന് ഇനി ഒരു ഷോക്ക് കൂടി പറ്റില്ല. എൻ്റെ അച്ഛനെ വിഷമിപ്പിക്കാതെ ഈ ആലോചന മാറ്റി തരേണമേ..അച്ചു മനമുരുകി പ്രാർത്ഥിച്ചു. കണ്ണുകൾ നിറഞ്ഞൊഴുകിയതുപോലും അച്ചൂ അറിഞ്ഞില്ല.


" അച്ചൂ വാ..എത്ര നേരായി .." ലളിത അക്ഷമയായി.


" ദാ വന്നു .." അച്ചു പറഞ്ഞു


അച്ചുവിനെ കണ്ട ലളിത ചോദിച്ചു .." നീ എന്താ ഈ വേഷത്തിൽ ..ഡ്രസ്സ് മാറിയില്ലേ."


" ഈ വേഷത്തിൽ കണ്ടാൽ മതി. അല്ലേൽതന്നെ ഇത് നടക്കാൻ പോകുന്നില്ലല്ലോ."


" പെണ്ണേ നല്ല അടി വെച്ചുതരും പറഞ്ഞേക്കാം " ലളിതയ്ക്ക് അച്ചു പറഞ്ഞത് ഇഷ്ടപ്പെട്ടില്ല. 


"എത്രയും വേഗം നിൻ്റെ കല്യാണം നടക്കാനാണ് ഞങ്ങൾ പ്രാർത്ഥിക്കുന്നത്.അപ്പോൾ ആണ് ഇമ്മാതിരി വർത്തമാനം ."


" ഈ ചായ എടുത്തുവാ.." ലളിതയുടെ പിറകെ അച്ചു ട്രേയുമായി നടന്നു.


" ലളിതേ മോളെ വിളി.."സുകു പറഞ്ഞു


അച്ചു ചായയുമായി വന്നു.അവൾ വന്നവർക്കും സുകുവിനും ചായ കൊടുത്തിട്ട് അകത്തേക്ക് പോകാൻ തുടങ്ങി. അത് മനസ്സിലായ ലളിത അവളുടെ കയ്യിൽപിടിച്ചു  അടുത്തു നിർത്തി.


" മുഴുവൻ പേര് എന്താണ് " ചെറുക്കൻ ചോദിച്ചു.


" അഖില എസ് "


" ഞാൻ രാകേഷ് .ബാങ്കിൽ ആണ് 

പഠിത്തം എവിടെവരെയായി "


" ഡിഗ്രി സെക്കൻ്റ് ഇയർ."


" ഞാൻ അമ്മാവൻ കൃഷ്ണൻകുട്ടി ഇത് രാകേഷിൻ്റെ അച്ഛൻ ഗോപകുമാർ .അമ്മാവൻ പരിചയപ്പെടുത്തി.

ഇനികുട്ടി പൊക്കോളൂ.." അമ്മാവൻ പറഞ്ഞു


അച്ചുവിന് അത് ധാരാളമായിരുന്നു. അവൾ ജീവൻ തിരിച്ചു കിട്ടിയപോലെ തൻെറ മുറിയിലെത്ത

ി. 


" അച്ഛൻ എന്താവും തീരുമാനിക്കുക. 

ദേവേട്ടാ.. എനിക്ക് ദേവേട്ടനെവിട്ട് പോകേണ്ടിവരുവോ.. .. എൻ്റെ ദേവി അതിനിടവരല്ലേ..എനിക്കെൻ്റെ അച്ഛനെ വേദനിപ്പിക്കാനാവില്ല..ദേവേട്ടനെ നഷ്ടപ്പെടാനും പറ്റില്ല..അച്ചൂന് ഒരു ജീവിതം ഉണ്ടെങ്കിൽ അത് ദേവേട്ടനൊപ്പം ആയിരിക്കും.. " തീർച്ച

അച്ചു ഹൃദയം പൊട്ടി കരഞ്ഞു.


*****   ******   *******  *******


അവർ മൂവരും മാറി നിന്ന് ഒന്ന് ആലോചിച്ചു. തിരിച്ചു വന്ന് യഥാസ്ഥാനത്ത് ഇരുന്നു.


" ഞങ്ങൾക്ക് കുട്ടിയെ ഇഷ്ടപ്പെട്ടു." രാകേഷിൻ്റെ അച്ഛൻ പറഞ്ഞു.


സുകുവിൻ്റെ സന്തോഷം മുഖത്ത് കാണാമായിരുന്നു. ലളിതയെ നോക്കി ചിരിച്ചു.


" കുട്ടിയെ ഇഷ്ടപ്പെട്ട നിലയ്ക്ക് ബാക്കി കാര്യങ്ങൾ കൂടി പറയേണ്ടേ.. കൊടുക്കുന്നതിനെപ്പറ്റിയൊക്കെ ഒരു തീരുമാനം ആവേണ്ട. അനാവശ്യ പോക്കുവരവ് ഒക്കെ ഒഴിവാക്കാം. എന്തേ അതല്ലേ അതിന്റെ ശരി ..അല്ലേ അളിയാ.."കൃഷ്ണൻകുട്ടി പറഞ്ഞു.


" അതിപ്പോ ..പെട്ടെന്ന് എങ്ങനാ പറയ്ക ..ലളിതയുടെ ആങ്ങളയോടും ആലോചിക്കണം .." സുകു പറഞ്ഞു.


" ആയിക്കോട്ടെ.. എത്രയും പെട്ടന്നായാൽ നന്ന് .."ഗോപകുമാർ പറഞ്ഞു.


" നിങ്ങൾ ആലോചിച്ചു അറിയിക്കുക ..ഞങ്ങൾ ഇറങ്ങട്ടെ...ശുഭസ്യ ശീഘ്രം എന്നാണ്.."


അവർ പോകുന്നത് സുകുവും ലളിതയും സന്തോഷത്തോടെ നോക്കി നിന്നു.


" സുകുവേട്ടാ... ഇതു നടത്തണം .ചെറുക്കനും കൊള്ളാം നല്ലൊരു ജോലിയും ഉണ്ട്. "


" ഉംം.. എനിക്കും ബോധിച്ചു.. ശശിയോടും ആലോചിച്ചിട്ടാവാം ബാക്കി കാര്യങ്ങൾ."


" ഇപ്പോൾ തന്നെ വിളിച്ചു പറയാം ശശിയേട്ടനോടും സരസൂനോടും വരാൻ ."


" ശരി..വൈകിട്ടത്തേക്ക് വരാൻ പറയ് "


" ലളിതേ എല്ലാംകൊണ്ടും മനസിനു സന്തോഷമാണ്. വർഷങ്ങളായി കാണാതിരുന്ന വസു ഇന്നു വന്നു .അവൾ വീടുവിട്ടുപോയപ്പോൾ നഷ്ടപ്പെട്ട എൻ്റെ സന്തോഷം അവൾ തിരികെ വന്നപ്പോൾ തിരികെ കിട്ടി. അവൾ വന്നതേ ഉള്ളൂ കണ്ടില്ലേ അച്ചുവിനു നല്ലൊരു ആലോചനയും വന്നത്."


" ശരിയാ സുകുവേട്ടാ..."


ഇവരുടെ ഈ സന്തോഷം ഒന്നും അറിയാതെ ഈ ആലോചന ഒഴിഞ്ഞു പോകാൻ പ്രാർത്ഥിക്കുകയായിരുന്നു.പാവം അച്ചു.


*******   ********   *******    ********


" അമ്മേ....നമുക്ക് എന്തു ചെയ്യാൻ പറ്റും..ആലോചിച്ചിട്ട് തല പെരുക്കുന്നു." 


" ഞാനും അതാ ആലോചിക്കുന്നത് ..

കാലങ്ങൾകൂടി കാണുമ്പോൾ ഞാൻ എങ്ങനെയാണ് പെണ്ണുചോദിക്കുന്നത്. അങ്ങനെ ചോദിച്ചാൽ ഓപ്പ എങ്ങനാവും പ്രതികരിക്കുക .അതറിയില്ലല്ലോ .

എൻ്റെ മഹാദേവൻ ചതിക്കില്ല. നീ വിഷമിക്കേണ്ട അച്ചു നിനക്കുള്ളതാ ..ഇത് മഹാദേവൻ്റെ തീരുമാനമാണ്. അതാണെൻ്റെ വിശ്വാസം. "


" അവൾ വേറൊരു കല്യാണത്തിനു സമ്മതിക്കില്ല. അതാണ്‌ ഇഷ്ടമല്ലെന്ന് അവൾ അമ്മാവനോട് പറയുകയും ഇല്ല .അതാ പ്രശ്നം. "


" അവൾ നന്ദികേട് കാണിക്കില്ല .അവൾക്ക് ആരെയും വേദനിപ്പിക്കാനും ആവില്ല ദേവ് ..

അത്രയ്ക്കും നല്ല കുട്ടിയാ .."


" അതെ അമ്മേ അവൾ പാവമാ.." ദേവിൻ്റെ കണ്ണു നിറഞ്ഞു.


പിന്നീട് ആരും ഒന്നും മിണ്ടിയില്ല. ആ നിശബ്ദതയെ ഭേദിച്ചു കൊണ്ട് ദേവിൻ്റെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി.


" അച്ചുവിൻ്റെ വീട്ടിൽ നിന്നുമാണല്ലോ. " ദേവ് കോളെടുത്തു.

"ഈശ്വരാ അച്ചു വല്ല അവിവേകവും.."


 "ഹലോ... "


         തുടരും...


       


Rate this content
Log in

Similar malayalam story from Drama