വേദന
വേദന


പ്രിയ ഡയറി,
ഇന്ന് 7 ആം തിയതി. എൻറെ ഉയർന്ന ഉദ്യോഗസ്ഥൻ എൻറെ ജോലിയിൽ തൃപ്തനായി എന്നെ അഭിനന്ദിച്ചു. പിന്നീട് നമ്മുടെ പ്രോസസ്സിൽ ഉള്ളവർക്ക് നീ ജോലിയിൽ എന്താണോ പുതിയതായി പഠിച്ചത് അത് പറയാൻ പറഞ്ഞു. ഞാനും എന്നേക്കാൾ ഇതിൽ അനുഭവമുള്ള ഒരു ചേച്ചിയോട് ചോദിച്ചു. അതിനു ശേഷം ഞാൻ പറഞ്ഞു. പക്ഷെ പലരും അതിനെ എതിർത്തു. ഒടുവിൽ എന്തു ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ എന്റെ ഉദ്യോഗസ്ഥൻ തന്നെ ഇതിനു ഒരു മറുപടി പറയാൻ പറഞ്ഞു. അയാൾ മറ്റുള്ളവർ പറയുന്നതാണ് ശരി എന്ന് പറഞ്ഞു. പിന്നെന്തിനാണ് എന്നോട് പറയാൻ പറഞ്ഞതെന്ന് എനിക്ക് മനസിലായില്ല. അപ്പോൾ ഞാനും ആ ചേച്ചിയും അതിനെ എതിർത്തു. അപ്പോൾ അയാൾ ആ ചേച്ചിയുടെ പേരും പറഞ്ഞു, ആ ചേച്ചി അയച്ചത് ഞാൻ ക്ലിൻറ്നോട് ചോദിക്കാം എന്നും പറഞ്ഞു. അപ്പോഴാണ് എനിക്ക് മനസ്സിലായത്, അയാൾ എന്നെ പരിഹസിക്കാനാണ് അതൊക്കെ പറയാൻ പറഞ്ഞത് എന്ന്.