STORYMIRROR

Renjith Sarangi

Inspirational

4  

Renjith Sarangi

Inspirational

പുതിയ ആകാശം പുതിയ ഭൂമി ...!

പുതിയ ആകാശം പുതിയ ഭൂമി ...!

1 min
270

പുതിയ ആകാശം പുതിയ ഭൂമി പുതിയ പ്രതീക്ഷകൾ പുതിയ ലക്ഷ്യങ്ങൾ ഒരു പുതു കാൽവയ്പ്പ് തിന്മയിൽ നിന്ന് നന്മയിലേക്ക് ഒരു പുതിയ മനുഷ്യനായി തീരാൻ. ആത്മബോധവും, അഭിമാനിയുമായ മനുഷ്യനിലേക്കുള്ള

പരിണാമം. എത്ര കഠിനമായ പരീക്ഷണ ങ്ങളെയും, പ്രലോഭനങ്ങളെയും തരണം ചെയ്യാനും ഉറച്ച കാൽവയ്പ്പോടെ ആ ലക്ഷ്യത്തിലേക്കു എത്തിച്ചേരുവാനുള്ള യാത്ര.ആ യാത്ര ഇവിടെ തുടങ്ങുകയാണ്

ഇനിയൊരു തിരിഞ്ഞുനോട്ടമോ, തിരിച്ചുപോക്കോ ഇല്ല ശശ്യേ ...!


"ലക്ഷ്യം മാർഗത്തെ സാധൂകരിക്കും" എന്ന മഹദ് വചനം തെറ്റായ സന്ദേശം അല്ലേ സമൂഹത്തിനു നൽകുന്നത്. ഇന്ന് ഈ ഭൂമിയിൽ നടക്കുന്ന എല്ലാ കൊള്ളരുതായ്മകളേയും, ദുഷ്പ്രവൃത്തികളെയും സാധൂകരിക്കാൻ

ഈ മഹത് വചനത്തെ കൂട്ടുപിടിച്ചാൽ പോരേ.. എല്ലാവരും അവനവന്റെ ലക്ഷ്യം നേടാൻ മറ്റുള്ളവരെ ദ്രോഹിച്ചും, പറ്റിച്ചും, പ്രീണിപ്പിച്ചും, പീഡിപ്പിച്ചും തന്നെയല്ലേ മുന്നോട്ടു പോകുന്നത്.

അതിനേക്കാൾ എന്നെ സ്വാധീനിച്ചത് 'അവനവൻ ആത്മ സുഖത്തിനാചാരിക്കുന്നവ അപരന്നു ഗുണത്തിനായ് വരേണം ' എന്ന വാക്കുകളാണ്.അപരന്നു ഗുണം വന്നില്ലേലും ദോഷം വരുത്താതെ 

ജീവിക്കുന്നതല്ലേ ഹീറോയിസം...! .



Rate this content
Log in

Similar malayalam story from Inspirational